ഡ്രൈവിങ് പരിശീലനത്തിന് ആവശ്യമായ ചിലവും സമയവും ലാഭിക്കാം; ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുന്നതിന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ട പരിശീലനം ഇന്ത്യയില്‍ തന്നെ ലഭ്യമാക്കാനുള്ള സംവിധാമൊരുക്കി: ഇന്ത്യയിലെ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനും എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു
അബുദാബി: (www.kvartha.com 16.05.2019) ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനായി യുഎഇ പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് തന്നെ പരിശീലനം പൂര്‍ത്തിയാക്കാം. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇന്ത്യയിലെ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനും എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ഒപ്പുവെച്ചു.
വിവിധയിടങ്ങളിലുള്ള ഡ്രൈവിങ് സ്‌കൂളുകള്‍ വഴി യുഎഇ ലൈസന്‍സിനുള്ള ക്ലാസുകള്‍ നടത്തുകയും പിന്നീട് യുഎഇയില്‍ എത്തിയശേഷം ടെസ്റ്റില്‍ പങ്കെടുക്കാനും കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുന്നതിന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ട പരിശീലനം ഇന്ത്യയില്‍ തന്നെ ലഭ്യമാക്കുന്ന തരത്തിലാണ് സംവിധാനമൊരുക്കുന്നതെന്ന് നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേന്‍ എംഡി ഡോ. മനീഷ് കുമാര്‍ വ്യക്തമാക്കി.
പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കും. യുഎഇയിലെത്തിയ ശേഷം എമിറേറ്റ്‌സ് ഡ്രൈവിങ് സ്‌കൂള്‍ ക്യാമ്പസുകള്‍ വഴി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ടെസ്റ്റിന് ഹാജരാകാവുന്നതാണ്. ഡ്രൈവിങ് പരിശീലനത്തിന് ആവശ്യമായ ചിലവും സമയവും ലാഭിക്കാന്‍ പുതിയ പദ്ധതിയിലൂടെ പ്രവാസികള്‍ക്കാകുമെന്നും അദ്ദേഹം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Get your UAE driving lessons in India, Abu Dhabi, News, Gulf, World, Driving Licence.

Powered by Info News For You

Comments
Post a Comment