വയറുവേദനയുമായി താലൂക്ക് ആശുപത്രിയിലെത്തി; ചികിത്സയിലെ പിഴവ് കാരണം ദേഹമാസകലം വ്രണങ്ങള്‍, കാഴ്ചയ്ക്ക് കുറവ്; ഗുരുതരാവസ്ഥയില്‍ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
ചേര്‍ത്തല: (www.kvartha.com 10.05.2019) വയറുവേദനയുമായി താലൂക്ക് ആശുപത്രിയിലെത്തിയ യുവാവിന് ചികിത്സയിലെ പിഴവ് കാരണം ദേഹമാസകലം വ്രണങ്ങളും കാഴ്ചയ്ക്ക് കുറവും അനുഭവപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഗവ. താലൂക്ക് ആശുപത്രിയില്‍ വയറുവേദനയ്ക്ക് ചികിത്സതേടിയെത്തിയ വയലാര്‍ കൂട്ടുങ്കല്‍ ബിജു (40) ആണ് അവശനിലയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ മെയ് ഒന്നിന് വൈകിട്ടാണ് അത്യാഹിത വിഭാഗത്തില്‍ വയറുവേദനക്ക് ചികിത്സതേടി ബിജു താലൂക്ക് ആശുപത്രിയില്‍ എത്തിയത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് വാങ്ങി കഴിച്ച് മടങ്ങുകയും ചെയ്തു. ഡ്യൂട്ടി ഡോക്ടര്‍ പാരസെറ്റമോള്‍, വായുകോപം, ഓക്കാനം എന്നിവയ്ക്കുള്ള മരുന്നാണ് നല്‍കിയത്.
പിന്നീട് കണ്ണിന് പുകച്ചിലും കാഴ്ചക്കുറവും അനുഭപ്പെടുകയും ശരീരത്തിലും വായിലും വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. അതിനിടെ ദന്ത, നേത്ര വിഭാഗം ഡോക്ടര്‍മാരെയും കണ്ടു. എന്നിട്ടും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. ഇതോടെ മൂന്നാം തീയതി വീണ്ടും ആശുപത്രിയിലെത്തി കിടത്തി ചികിത്സയ്ക്ക് വിധേയനായി. ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിനാല്‍ ദ്രാവക രൂപത്തിലാണ് നല്‍കുന്നത്.
താലൂക്ക് ആശുപത്രിയില്‍ നിന്ന് നല്‍കിയ മരുന്നിന്റെ പാര്‍ശ്വഫലമാണ് രോഗത്തിന് കാരണമെന്നും കുടലിലെ തൊലി പൊളിഞ്ഞ് പോകുകയാണെന്നും വൃക്കയേയും കാഴ്ചശക്തിയെയും ഇത് ബാധിച്ചേക്കാമെന്ന സ്ഥിതിയാണെന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
ദേഹമാസകലം വ്രണങ്ങള്‍ ബാധിച്ച് പൊട്ടി തൊലി പൊളിഞ്ഞ് പോകുന്ന അവസ്ഥയായതോടെ ബിജുവിന് ഭക്ഷണം കഴിക്കാന്‍ പറ്റാതായി. കെട്ടിട നിര്‍മാണ തൊഴിലാളിയാണ് ബിജു. അമ്പിളിയാണ് ഭാര്യ. സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടു മക്കളുമുണ്ട്.
ഇതുസംബന്ധിച്ച് മന്ത്രി പി. തിലോത്തമനും ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ടിനും ബിജുവിന്റെ കുടുംബം പരാതി നല്‍കി. ബിജുവിന് നല്‍കിയ വായുകോപത്തിന്റെ മരുന്നിന്റെ പാര്‍ശ്വഫലമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. അനില്‍കുമാര്‍ പറഞ്ഞു.
സംഭവ സമയത്തെ ഡ്യൂട്ടി ഡോക്ടറും ഇക്കാര്യം പറഞ്ഞു. മരുന്നിന് അലര്‍ജി ഉള്ളതായി ബിജു ഡോക്ടറോട് പറഞ്ഞതോ, അങ്ങനെ ഡോക്ടര്‍ ചോദിച്ചതോ ആയി ചീട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും സൂപ്രണ്ട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Tablet taken for stomach pain, man in critical condition, News, Local-News, Health, Health & Fitness, Hospital, Treatment, Probe, Family, Complaint, Kerala.

Powered by Info News For You

Comments
Post a Comment