മുഖം തിളങ്ങണോ? നിങ്ങളുടെ ചര്‍മത്തിനു ബലവും തിളക്കവും നല്‍കാന്‍ എളുപ്പ വഴി
കൊച്ചി: (www.kvartha.com 21.05.2019) ദിവസവും എന്തെക്കെ വഴികളാണ് മുഖം തിങ്ങാനായി പരീക്ഷിക്കുന്നത് അല്ലേ? ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ മുഖം നന്നായി തിളങ്ങാനായി ലൈഫ്‌സ്‌റ്റൈല്‍ കോച്ചായ ലൂക്ക് കൂട്ടിന്‍ഹോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു സിംപിള്‍ ടിപ്പ് ഇതാണ്. ചര്‍മ്മത്തിന്റെ ഭംഗിക്കും മൃദുത്വത്തിനുമായി ദിവസവും ഒരു നേരം ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം നല്ല പോലെ മസാജ് ചെയ്താല്‍ മാത്രം മതി.
രാവിലെ എഴുന്നേറ്റ് രണ്ട് ഐസ് ക്യൂബെടുത്ത് മുഖത്തും നെറ്റിയിലും നന്നായി മസാജ് ചെയ്യുക എന്നതാണ് മുഖം തിളങ്ങാനുള്ള എളുപ്പ വഴി. ഒരു തൂവാലയില്‍ ഐസ് ക്യൂബുകള്‍ പൊതിഞ്ഞ ശേഷം കണ്‍പോളകളിലും കണ്ണിന് താഴെയും പതിയെ മസാജ് ചെയ്യുക. ഇങ്ങനെ ദിവസവും ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ചര്‍മത്തിന് ബലവും തിളക്കവും നല്‍കുന്നു.
മാത്രമല്ല ഐസ്‌ക്യൂബ് മസാജ് നിങ്ങളുടെ തലച്ചോറിനെ സൂപ്പര്‍ ചാര്‍ജ് ചെയ്യുന്നതോടെ ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാനും കഴിയും. ലൂക്ക് കൂട്ടിന്‍ഹോ പറയുന്നത് തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖത്തെ കുഴികള്‍ മാറാനും മുഖക്കുരു വരാതിരിക്കാനും സഹായിക്കുമെന്നാണ്. രാവിലെ ഉണര്‍ന്ന് പ്രഭാത കര്‍മങ്ങള്‍ ചെയ്തതിനു ശേഷം കുറച്ചു സമയം മെഡിറ്റേഷനിലോ ശരീരവ്യായാമങ്ങളിലോ ഏര്‍പ്പെടുന്നത് നന്നായിരിക്കും. അതിനുശേഷം തണുത്തവെളളം കൊണ്ട് മുഖം കഴുകുകയോ ഐസ് ക്യൂബ് വെക്കുകയോ ചെയ്യാവുന്നതാണ്.
ഐസ് ക്യൂബ് മസാജിങ് സ്ഥിരമാക്കാന്‍ ശ്രമിക്കണം. മുഖത്തെ ഇരുണ്ട നിറം മാറാന്‍ ഐസ് പാക്ക് മുഖത്ത് പതിവായി ഉപയോഗിക്കുക. ഒരു കപ്പ് റോസ് വാട്ടറിലേക്ക് കുക്കുമ്പര്‍ ജ്യൂസ് കലര്‍ത്തുക. അല്‍പം നേരം തണുക്കാന്‍ വയ്ക്കുക. ശേഷം ഐസ് ക്യൂബ് പരുവത്തിലാകുമ്പോള്‍ കണ്ണിന് മുകളില്‍ വയ്ക്കുന്നത് കണ്ണിന് നല്ല തണുപ്പ് കിട്ടാന്‍ ഇത് സഹായിക്കുന്നു. മുഖക്കുരു മാറാന്‍ ഐസ് ക്യൂബ് കൊണ്ട് ദിവസവും മസാജ് ചെയ്യുന്നത് നല്ലതാണ്.
ചുണ്ടില്‍ ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചുണ്ടുകള്‍ക്ക് കൂടുതല്‍ നിറം കിട്ടാനും ചുണ്ടുകള്‍ കൂടുതല്‍ മൃദുലമാകാനും സഹായിക്കും. ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നതിനും ഏറ്റവും നല്ലൊരു മാര്‍ഗമാണ് ഐസ് ക്യൂബ്. ഐസ് ക്യൂബുകൊണ്ട് ചുണ്ടുകള്‍ മസാജ് ചെയ്യുന്നതിലൂടെ ചുണ്ടിലെ ചുളിവുകള്‍ മാറാനും ആകര്‍ഷകമായ നിറം കൈവരിക്കാനും സഹായിക്കുന്നു. ചിലര്‍ക്ക് കാല്‍പാദം വിണ്ടു കീറുന്നത് കാണാം. കാല്‍പാദം വിണ്ടു കീറുന്നത് തടയാന്‍ ഐസ് ക്യൂബില്‍ അല്‍പം നാരങ്ങനീരും തക്കാളി നീരും ചേര്‍ത്ത് കാല്‍ പാദങ്ങളില്‍ 15 മിനിറ്റ് മസാജ് ചെയ്യുന്നത് നല്ലതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Easy and inexpensive tip to improve your skin quality, Kochi, News, Kerala, Lifestyle & Fashion, Health.

Powered by Info News For You

Comments
Post a Comment