ഇഗോര്‍ സ്റ്റിമാച്ച് സ്ഥാനമേറ്റു; ഇന്ത്യയുടെ സോക്കര്‍ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ ഇനി ക്രോയേഷ്യന്‍ തന്ത്രശാലിയുടെ മന്ത്രങ്ങള്‍

ന്യൂഡല്‍ഹി: (www.kvartha.com 15.05.2019) ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി ഇഗോര്‍ സ്റ്റിമാച്ച് സ്ഥാനമേറ്റു. സ്റ്റിമാച്ചിനെ ഇന്ത്യന്‍ പുട്‌ബോള്‍ പരിശീലകനായി നിയമിച്ചുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ബുധനാഴ്ച്ചയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒദ്യോഗിക പ്രഖ്യപനം നടത്തിയത്.

ജൂണില്‍ തായ്‌ലന്‍ഡില്‍ നടക്കുന്ന കിങ്ങ്‌സ് കപ്പിലാണ് സ്റ്റിമാച്ച് ആദ്യമായി പരിശീലകന്റെ റോളിലെത്തുന്നത്. 2014 ലോകകപ്പിന് ക്രോയേഷ്യ യോഗ്യത നേടിയത് സ്റ്റിമാച്ചിന്റെ ശിക്ഷണത്തിലായിരുന്നു. 53 മത്സരങ്ങളില്‍ ക്രോയേഷ്യന്‍ ദേശീയ കുപ്പായത്തില്‍ കളിച്ചിട്ടുള്ള സ്റ്റിമാച്ച് 1998 ലോകകപ്പില്‍ മൂന്നാമതെത്തിയ ക്രൊയേഷ്യന്‍ ടീമിലംഗമായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: National, News, Thailand, Football, Sports, Croatia's Igor Stimac appointed as India's football coach, will take charge from next month's Kings Cup in Thailand.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?