ആരോഗ്യത്തോടെ ജീവിക്കണമെങ്കില്‍ ദിവസം പരമാവധി എത്ര കപ്പ് കാപ്പി കുടിക്കാം? കണക്ക് ഇങ്ങനെ..

മെല്‍ബണ്‍: (www.kvartha.com 14.05.2019) ദിവസവും അഞ്ച് കപ്പില്‍ കൂടുതല്‍ കാപ്പി കുടിക്കുന്നത് നല്ലതാണോ? നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ അളവിലേറെ കാപ്പി കുടിച്ചാല്‍ മനംമറിയുകയും ആലസ്യം അനുഭവപ്പെടുകയും ചെയ്യുന്നത്? ആരോഗ്യത്തോടെ ജീവിക്കണമെങ്കില്‍ അഞ്ച് കപ്പില്‍ കൂടുതല്‍ കഴിക്കരുതെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. കാരണം അതുകഴിഞ്ഞ് കുടിക്കുന്ന ഓരോ കപ്പും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നത് 22 ശതമാനം.

ആദ്യമായാണ് ഹൃദ്രോഗവുമായി ബന്ധപ്പെടുത്തി പരമാവധി കാപ്പി ഉപഭോഗത്തെപ്പറ്റി ആധികാരികമായ പഠനം വരുന്നത്. സൗത്ത് ഓസ്‌ട്രേലിയ സര്‍വകലാശാലാ ഗവേഷകരുടേതാണ് ഈ കണ്ടെത്തല്‍. കാപ്പിയിലെ അടിസ്ഥാന ഘടകമായ കഫീന്‍ ചുരുങ്ങിയ അളവില്‍ ലഭിച്ചാലേ ഉന്മേഷം ലഭിക്കുന്നുള്ളൂ. എന്നാല്‍ കൂടുതല്‍ ചെന്നാല്‍ അത് രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും ഹൃദയ ധമനികളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് ഹൃദ്രോഗം മൂലമാണ്.

Drinking coffee, Australia, News, World, Health, Researchers.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Drinking coffee, Australia, News, World, Health, Researchers.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?