ദേശീയ പാതവികസനം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം; കേരളത്തോടുള്ള വെല്ലുവിളിയെന്ന് കൊടിയേരി; രൂക്ഷ വിമര്‍ശനവുമായി പി അന്‍വറും തോമസ് ഐസക്കും
തിരുവനന്തപുരം: (www.kvartha.com 06.05.2019) കേരളത്തില്‍ ദേശീയപാതാ വികസനം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളുയരുന്നു. കേരളീയരോടും ഫെഡറല്‍ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണ് കേരളത്തില്‍ ദേശീയപാതാ വികസനം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇതുപക്ഷം ഭരിക്കുന്ന കേരളം വികസിക്കരുതെന്ന ദുശ്ശാഠ്യം ഇന്ത്യയെ ഒന്നായി നയിക്കേണ്ട കേന്ദ്ര സര്‍ക്കാരിനുണ്ടാകാന്‍ പാടില്ലെന്നും റോഡ് വികസനം സ്തംഭിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കുന്നില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭം പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.
കേരളം നേരിട്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം പോലും രാഷ്ട്രീയ ആയുധമാക്കി കേരളത്തിലെ ജനങ്ങളുടെ ആത്മാഭിമാനത്തിന് വിലയിട്ട കേന്ദ്ര സര്‍ക്കാരും ബിജെപിയും ഈ നാട്ടിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയേണ്ടി വരുമെന്നും ദേശീയപാത വികസനത്തിന് തുരങ്കം വച്ച ഇവര്‍ നമ്മുടെ നാടിനെ പിന്നോട്ടടിക്കാനാണ് ശ്രമിക്കുന്നതെന്നും പിവി അന്‍വര്‍ പറഞ്ഞു. 'മകന്‍ മരിച്ചാലും വേണ്ടില്ല;മരുമകളുടെ കണ്ണുനീര്‍ കാണണം'എന്ന ലൈനാണ് ദേശീയ പാത സ്ഥലമെടുപ്പ് നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിഥിന്‍ ഗഡ്കരിക്ക് കത്തയച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ ശ്രീധരന്‍ പിള്ളയുടേതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പിഎസ് ശ്രീധരന്‍പിളളയെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി ഡോ: തോമസ് ഐസക്കും രംഗത്തെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Politics, LDF, BJP, Highway, Critics Against Central Government Action on Highway Development in Kerala

Powered by Info News For You

Comments
Post a Comment