ജീവന്‍ രക്ഷിക്കാന്‍ സ്വന്തം കാല്‍ അറുത്തുമാറ്റി കര്‍ഷകന്‍; സിനിമയിലെ രംഗങ്ങളുടെ ഓര്‍മകള്‍ ഉണര്‍ത്തി സംഭവത്തിലെ ധീരനായകന്‍

വാഷിങ്ടന്‍: (www.kvartha.com 17.05.2019) ജീവന്‍ രക്ഷിക്കാന്‍ സ്വന്തം കാല്‍ അറുത്തുമാറ്റി 63 വയസുകാരന്‍. യുഎസിലെ നെബ്രാസ്‌കയില്‍ താമസിക്കുന്ന കേര്‍ട് കേസര്‍ എന്ന കര്‍ഷകരനാണ് ജീവന്‍ രക്ഷിക്കാന്‍ സ്വന്തം കാല്‍ അറുത്തുമാറ്റിയത്. പാടത്ത് പണിയെടുക്കുന്നതിനിടെ ചോളം മെതിക്കുന്ന യന്ത്രത്തില്‍ ഇടതുകാല്‍ കുടുങ്ങുകയായിരുന്നു.

യന്ത്രം കര്‍ഷകനെ വീണ്ടും വീണ്ടും ഉള്ളിലേക്ക് വലിച്ചെടുക്കുന്നു. മരണം മുന്നില്‍ കണ്ട കര്‍ഷകന്‍ വേദനയുടെ തീക്ഷ്ണത അനുഭവിക്കുന്നതിനിടയില്‍ പോക്കറ്റിലുണ്ടായ കത്തി പുറത്തെടുക്ക് സ്വന്തം കാല്‍ അറുത്തുമാറ്റുകയായിരുന്നു. തുടര്‍ന്ന് കുറെ ദൂരം വേദനയും കൊണ്ട് ഇഴഞ്ഞ് വീട്ടിലേക്ക് കയറി ഫോണെടുത്ത് സഹായത്തിന് വിളിച്ചു.

Farmer amputates his leg with a pocket knife to save his own life, Washington, News, World, Farmers, Machine, Accident

ഒരു നിമിഷം പോലും പാഴാക്കാതെ മകന്‍ അംഗമായ രക്ഷാപ്രവര്‍ത്തക സംഘം കേര്‍ട് കേസറിന് സഹായവുമായെത്തി. ഡാനി ബോയ്ല്‍ സംവിധാനം ചെയ്ത '127 അവേഴ്‌സ്' സിനിമയിലെ രംഗങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു സംഭവത്തിലെ ധീരനായകന്റെ ധൈര്യം.

'127 അവേഴ്‌സി'ല്‍ ജയിംസ് ഫ്രാങ്കോയാണ് അഭിനയിച്ചത്. പാറകള്‍ക്കിടയില്‍ കൈ കുടുങ്ങി 5 ദിവസം മലഞ്ചെരുവില്‍ കുടുങ്ങിക്കിടന്ന പര്‍വതാരോഹകന്‍ ആരോണ്‍ റാല്‍സ്റ്റന്‍ കൈ അറുത്തുമാറ്റി രക്ഷപ്പെട്ട സംഭവത്തെ അടിസ്ഥാനമാക്കിയതായിരുന്നു സിനിമ.

Farmer amputates his leg with a pocket knife to save his own life, Washington, News, World, Farmers, Machine, Accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Farmer amputates his leg with a pocket knife to save his own life, Washington, News, World, Farmers, Machine, Accident.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?