ഭാര്യ പ്രസവത്തിന് പോയ തക്കത്തിന് മറ്റൊരു യുവതിയെ കൂടെ പാര്‍പ്പിച്ച് ഗര്‍ഭിണിയാക്കി; യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് വിവാഹിതനാണെന്നത് മറച്ചുവെച്ച് വിവാഹവാഗ്ദാനം നല്‍കി; യുവാവ് അറസ്റ്റില്‍

കൊച്ചി: (www.kvartha.com 07.05.2019) ഭാര്യ പ്രസവത്തിന് പോയ തക്കത്തിന് മറ്റൊരു യുവതിയെ കൂടെ പാര്‍പ്പിച്ച് വിവാഹവാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പള്ളി ശ്രീവത്സത്തില്‍ ഉണ്ണികൃഷ്ണ(30)നെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.

ഭാര്യ പ്രസവത്തിന് പോയപ്പോള്‍ ഇയാള്‍ മറ്റൊരു യുവതിയെ കൂടെ താമസിപ്പിക്കുകയായിരുന്നു. സുഹൃത്ത് അഭിദാസിന്റെ സഹായത്തോടെ സോഷ്യല്‍ മീഡിയയിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്. വിവാഹിതനാണെന്നത് മറച്ചുവെച്ച് വിവാഹവാഗ്ദാനം നല്‍കി കൂടെ താമസിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രസവം കഴിഞ്ഞ് വരാറായപ്പോള്‍ യുവതിയെ കൂട്ടുകാരന്‍ അഭിദാസിനെ ഏല്‍പിച്ചു. എന്നാല്‍ ഗര്‍ഭിണിയായ യുവതി അഭിദാസിനൊപ്പം പോകാന്‍ തയ്യാറായില്ല.

പിന്നീടാണ് ഉണ്ണികൃഷ്ണന്‍ വിവാഹിതനാണെന്ന വിവരം യുവതി അറിയുന്നത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കളമശേരി പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Molestation, Pregnant Woman, hospital, Wife, Husband, Youth, Arrested, Abuse; Youth Arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?