ഗള്‍ഫുകാരന്റെ പൂട്ടിയിട്ട വീട്ടില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.05.2019) ഗള്‍ഫുകാരന്റെ പൂട്ടിയിട്ട വീട്ടില്‍ തീപിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. പടന്നക്കാട് കരുവളം ജിതിന്‍ നിവാസില്‍ ചന്ദ്രന്റെ കോണ്‍ക്രീറ്റ് വീടിനാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്താണ് തീപിടുത്തമുണ്ടായത്. തീയും പുകയും ഉയരുന്നത് കണ്ട ഓടിക്കൂടിയ നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ സി പി രാജീവന്‍, ലീഡിംഗ് ഫയര്‍മാന്‍ പി കെ ഗോപാലകൃഷ്ണന്‍, ഫയര്‍മാന്മാരായ ശ്രീജിത്ത്, ഷിബിന്‍, മനു, ദിനയേല്‍ പി സൂര്യ, ഡ്രൈവര്‍മാരായ ജ്യോതി കുമാര്‍, പ്രിയേഷ് എന്നിവരുടെ നേതൃത്വത്തില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ് തീയണച്ചത്.

അടുക്കള പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഫ്രിഡ്ജ്, ഇന്‍വേര്‍ട്ടര്‍, കസേര, മേശ, ഫാന്‍ മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ചന്ദ്രന്റെ സഹോദരനാണ് വീട് നോക്കിനടത്തുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kanhangad, kasaragod, Kerala, news, House, Burnt, Padannakad, fire force, Fire in house at Padannakkad. 
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?