ഉണ്ണിത്താന്റെ വിജയാഘോഷത്തിനിടെ അക്രമം; ഐഎന്‍എല്‍, സിപിഎം ഓഫീസുകള്‍ തകര്‍ത്തതായി പരാതി

ഉദുമ: (www.kasargodvartha.com 26.05.2019) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയാഘോഷത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ടതായി പരാതി. സിപിഎം, ഐഎന്‍എല്‍ ഓഫീസും സേവ കേന്ദ്രവും തകര്‍ത്തതായി പരാതിയുയര്‍ന്നു. താഴെ കളനാട്ടെ ഐഎന്‍എല്‍ ഓഫീസ്, ബേക്കലത്തെ ഐഎന്‍എല്‍ പഞ്ചായത്ത് ഓഫീസിന് താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സേവ കേന്ദ്രം ഓഫീസ്, മേല്‍പറമ്പ് ജംഗ്ഷനിലെ സിപിഎം ചെമ്മനാട് ലോക്കല്‍ കമ്മിറ്റി ഓഫീസ്, സിപിഎം ചെമ്മനാട് ബ്രാഞ്ച് ഓഫീസ് എന്നിവയാണ് അക്രമിച്ചത്.


ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. നിയുക്ത എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുന്നില്‍ വെച്ചാണ് അക്രമം അഴിച്ചുവിട്ടതെന്ന് സിപിഎം - ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. സിപിഎം ഓഫീസിന്റെ കൊടിയും ബോര്‍ഡും തകര്‍ത്തതായും ഐഎന്‍എല്‍ ഓഫീസും സേവ കേന്ദ്രവും അടിച്ചുതകര്‍ത്തതായും പരാതിയുണ്ട്.


അക്രമികള്‍ പാഞ്ഞുവരുന്നത് കണ്ട് ഓഫീസിലുണ്ടായിരുന്നവര്‍ ഓടിയതിനാല്‍ പ്രവര്‍ത്തകര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ ബേക്കല്‍, മേല്‍പറമ്പ് പോലീസ് കേസെടുത്തു. അക്രമത്തില്‍ സിപിഎം ഉദുമ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്ന് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ ആരോപിച്ചു.


എല്‍ഡിഎഫ് ഉദുമ മണ്ഡലം കണ്‍വീനര്‍ കെ വി കുഞ്ഞിരാമന്‍, തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍, കെ പി സതീഷ് ചന്ദ്രന്‍, ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട്, സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് എന്നിവര്‍ അക്രമിക്കപ്പെട്ട ഓഫീസ് സന്ദര്‍ശിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Uduma, Rajmohan Unnithan, Election, INL, LDF, Office, Attack, INL, LDF offices attacked . 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?