ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: (www.kvartha.com 06.05.2019) ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടക്കല്‍ ഐരക്കുഴി കൊച്ചുതോട്ടം മുക്ക് തെക്കടത്തു വീട്ടില്‍ ഷിബു-സന്ധ്യ ദമ്പതികളുടെ ഏകമകള്‍ ശ്രീലക്ഷ്മി(18)യാണ് മരിച്ചത്.

കൊല്ലം കപ്പലണ്ടി മുക്കിനടുത്തുള്ള ഫ് ളൈ വിങ് എന്ന സ്ഥാപനത്തിലെ ഏവിയേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. ഏവിയേഷന്‍ ഒന്നാം വര്‍ഷ പരീക്ഷ തിങ്കളാഴ്ച നടക്കാനിരിക്കെയാണ് സംഭവം. പോളയത്തോട് റെയില്‍വെ ഗേറ്റിനടുത്തുള്ള എസ്.എന്‍.വി സദനത്തിലാണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ശ്രീലക്ഷ്മി ഇവിടെയാണ് താമസിച്ചിരുന്നത്. ഒരു മുറിയില്‍ മൂന്നു പേരാണ് താമസിച്ചിരുന്നത്. ഇവരില്‍ രണ്ടു പേര്‍ ഞായറാഴ്ച വീട്ടില്‍ പോയിരിക്കുകയായിരുന്നു.

 Student found hanging in college hostel, Kollam, News, Local-News, Hang Self, Student, Dead Body, Police, Kerala

ശ്രീലക്ഷ്മി മാത്രമാണ് ഞായറാഴ്ച രാത്രിയില്‍ മുറിയിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്രീലക്ഷ്മിയെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. ഹോസ്റ്റല്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലം ഈസ്റ്റ് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി.

ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശ്രീലക്ഷ്മിയുടെ പിതാവ് ഷിബു ഗള്‍ഫിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Student found hanging in college hostel, Kollam, News, Local-News, Hang Self, Student, Dead Body, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?