വാഹനത്തിന് പോകാന്‍ വഴി നല്‍കിയില്ല; കാബ് ഡ്രൈവറെ ബേസ് ബോള്‍ ബാറ്റ് കൊണ്ട് അടിച്ചുകൊന്നു
ഗാസിയാബാദ്: (www.kvartha.com 03.05.2019) വാഹനത്തിന് പോകാന്‍ വഴി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കാബ് ഡ്രൈവറെ യുവാവ് ബേസ് ബോള്‍ ബാറ്റ് കൊണ്ട് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഘോഡാ കോളനിയില്‍ വ്യാഴാഴ്ചയാണ് സംഭവം. 32കാരനായ ലാഖാന്‍ സിങ്ങ് എന്ന പേരുകേട്ട കാബ് ഡ്രൈവറാണ് യുവാവിന്റെ ആക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത്.
തലേന്ന് രാത്രി പ്രദേശവാസിയായ മോഹിത് യാദവ് എന്ന യുവാവുമായി ഇയാള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ലാഖാന്‍ സിങ്ങ് ഓടിച്ചിരുന്ന ടാക്സി കാറിന് എതിരെ വന്ന മൊഹിത്തിന്റെ വാഹനത്തിന് വഴി നല്‍കാത്തതാണ് തര്‍ക്കത്തിന് കാരണമായത്.
തര്‍ക്കത്തിനിടെ ലാഖാന്‍ സിങ്ങ് ഓടിച്ചിരുന്ന കാറിന്റെ സൈഡ് ഗ്ലാസ് മൊഹിത്ത് അടിച്ചുതകര്‍ക്കുകയും പിന്നീട് കാറില്‍ നിന്നും വലിച്ചിറക്കുകയും താഴെയിട്ട് ബേസ് ബോള്‍ ബാറ്റുകൊണ്ട് മര്‍ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലാഖാന്‍ സിങ്ങിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ ലാഖാന്‍ സിങ്ങിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. സ്ഥലത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍ അക്രമ സംഭവങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഒളിവില്‍ പോയ മൊഹിതിനെ കണ്ടെത്താനുള്ള തിരച്ചില്‍ ശക്തമാക്കിയതായി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് അപര്‍ണ ഗൗതം പറഞ്ഞു.
Keywords: Man Beats Cab Driver To Death After He Was Allegedly Refused Way On Road, News, Local-News, Attack, Death, Hospital, Police, Case, Youth, Crime, Criminal Case, National.

Powered by Info News For You

Comments
Post a Comment