താനിപ്പോ വല്ല കേശവന്‍ നായരും ആയേനെ; തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍! ബി ജെ പിയുമായുള്ള അടുപ്പത്തെ കുറിച്ച് വാചാലനായി പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്

പൂഞ്ഞാര്‍: (www.kvartha.com 08.05.2019) തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ താനിപ്പോ വല്ല കേശവന്‍ നായരും ആയേനെ,ബി ജെ പിയുമായുള്ള അടുപ്പത്തെ കുറിച്ച് വാചാലനായി പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്. ബി.ജെ.പിയുമായി അകന്ന് നില്‍ക്കേണ്ട കാര്യമില്ലെന്നറിയിച്ചാണ് എം.എല്‍.എയുടെ ഈ പ്രതികരണം. 'നമ്മള്‍ എല്ലാവരും ഹിന്ദുക്കളാണ്. തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോള്‍ വല്ല കേശവന്‍ നായരോ മറ്റോ ആയിരിക്കും' എന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്നും നരേന്ദ്രമോഡി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്കുള്ള പിന്തുണ പി.സി ജോര്‍ജ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിനിടെ കേരള ജനപക്ഷം പിരിച്ചു വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

P C George about BJP Bond with religious remark, News, Politics, Religion, MLA, BJP, BJP, NDA, Kerala, P.C George, Humor

മകന്‍ ഷോണ്‍ ജോര്‍ജ് ചെയര്‍മാനായിരിക്കുന്ന പാര്‍ട്ടിയില്‍ രക്ഷാധികാരി സ്ഥാനത്ത് മാത്രം തുടരുമെന്നാണ് പി.സി അറിയിച്ചിരിക്കുന്നത്. എന്‍.ഡി.എയോട് പാലാ സീറ്റ് ആവശ്യപ്പെട്ട് മത്സരരംഗത്ത് ഇറങ്ങാനാണ് തീരുമാനം. എന്‍.ഡി.എ സമ്മതം മൂളിയാല്‍ ഷോണ്‍ ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: P C George about BJP Bond with religious remark, News, Politics, Religion, MLA, BJP, BJP, NDA, Kerala, P.C George, Humor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?