പശുവിന് നേരെ ആസിഡ് ആക്രമണം; മേഖലയില്‍ പൊള്ളലേറ്റ പശുക്കള്‍ ഇനിയുമുണ്ടാകുമെന്ന് നാട്ടുകാര്‍
പാലപ്പിള്ളി: (www.kvartha.com 08.05.2019) പശുവിന് നേരെ ആസിഡ് ആക്രമണം. പിള്ളത്തോട് പാലത്തിന് സമീപം തിങ്കളാഴ്ചയാണ് സംഭവം. പശുവിന്റെ ദേഹത്ത് ആസിഡ് വീണ് തൊലി പൊള്ളിയടര്‍ന്ന നിലയിലാണ് കണ്ടത്. പൊള്ളലേറ്റ പശുക്കള്‍ മേഖലയില്‍ ഇനിയും ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. തോട്ടങ്ങളില്‍ പശുക്കള്‍ക്ക് നേരെയുള്ള ആസിഡ് ആക്രമണം ആദ്യമായിട്ടല്ല.
റബ്ബര്‍കൃഷിയും സംസ്‌കരണവും വ്യാപകമായി നടക്കുന്ന പ്രദേശത്ത് ആസിഡ് സൂക്ഷിക്കുന്നവരും കൂടുതലാണ്. തോട്ടങ്ങളിലിറങ്ങുന്ന പശുക്കളെ ഓടിക്കുന്നതിന് നാട്ടുകാരില്‍ ചിലര്‍ അറിഞ്ഞ് കൊണ്ട് തന്നെയാണ് ആസിഡ് പ്രയോഗം നടത്തുന്നത്. പാലപ്പിള്ളി, പിള്ളത്തോട്, മൈസൂര്‍, കുണ്ടായി, പുതുക്കാട് തോട്ടങ്ങളില്‍ രാപകലില്ലാതെ നൂറുകണക്കിന് പശുക്കളാണ് മേഞ്ഞുനടക്കുന്നത്. തോട്ടപ്പശുക്കള്‍ എന്നറിയപ്പെടുന്ന കന്നുകാലികള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Acid poured over cow for targeting farm in Palappilly, Thrissur, News, Kerala, attack, Animals, Crime.

Powered by Info News For You

Comments
Post a Comment