ടെലിവിഷന്‍ പരിപാടിക്കിടെ ഭാര്യയെ കൊലപ്പെടുത്തിയതായി മുന്‍ മേയറുടെ കുറ്റസമ്മതം; കൊലയ്ക്ക് കാരണം വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം; 'തോക്ക് ചൂണ്ടിയപ്പോള്‍ അവള്‍ ഭയന്നു, പിടിവലിക്കിടെ കാഞ്ചിവലിച്ചു'വെന്നും മുന്‍ മേയര്‍

ടെഹ് റാന്‍: (www.kvartha.com 30.05.2019) ടെലിവിഷന്‍ പരിപാടിക്കിടെ ഭാര്യയെ കൊലപ്പെടുത്തിയതായി മുന്‍ മേയറുടെ കുറ്റസമ്മതം. ഇതേതുടര്‍ന്ന് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ മുന്‍ മേയര്‍ മുഹമ്മദ് അലി നജാഫിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാം ഭാര്യയായ മിത്ര ഔസ്താതിനെയാണ് മുന്‍ മേയര്‍ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ സ്വന്തം വീട്ടില്‍ വെച്ചാണ് നജാഫി മിത്രയെ കൊലപ്പെടുത്തിയത്. അന്ന് തന്നെ നടന്ന ടെലിവിഷന്‍ പരിപാടിയിലാണ് നജാഫി കുറ്റസമ്മതം നടത്തിയത്.
വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. സംഭവദിവസവും ഇതേ ചൊല്ലി വഴക്കുണ്ടായി. വിവാഹമോചനത്തിന് മിത്ര സമ്മതം മൂളാത്തതാണ് നജാഫിയെ പ്രകോപിപ്പിച്ചത്.

Former Tehran mayor confesses to killing his wife, sips tea on Iranian state TV, News, Politics, Murder, Custody, Police, Video, World

മിത്ര കുളിക്കാനായി ബാത്ത്റൂമില്‍ കയറാന്‍ ഒരുങ്ങവെ നജാഫി തോക്ക് ചൂണ്ടി ഭീഷണപ്പെടുത്തി. ഇത് കണ്ട് ഭയന്ന മിത്ര തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഇതിനിടെ അറിയാതെ താന്‍ കാഞ്ചിവലിക്കുകയും മിത്ര കൊല്ലപ്പെടുകയുമായിരുന്നുവെന്ന് നജാഫി ടെലിവിഷന്‍ പരിപാടിക്കിടെ പറഞ്ഞു.

വെളിപ്പെടുത്തലിന് ശേഷം നജാഫി പോലീസില്‍ കീഴടങ്ങി. കഴിഞ്ഞ വര്‍ഷം അനാരോഗ്യത്തെ തുടര്‍ന്ന് നജാഫി മേയര്‍ സ്ഥാനം രാജിവെക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Former Tehran mayor confesses to killing his wife, sips tea on Iranian state TV, News, Politics, Murder, Custody, Police, Video, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?