രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്, കുട്ടികള്‍ക്ക് വ്യയാമം ശീലമാക്കു, ഇതാണ് ഗുണങ്ങള്‍
(www.kasargodvartha.com 22/05/2019) അവധി കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്.ഇനി പഠനത്തിന്റെ തിരക്കിലേക്ക്. എന്നാല്‍ ഈ അവധിക്കാലം കളിയും വ്യയാമവുമൊക്കെയായി ആഘോഷിച്ച കുട്ടികള്‍ക്ക് അത് തുടര്‍ന്ന് കൊണ്ടുപോകാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. കാരണം മറ്റൊന്നുമല്ല. കുട്ടിക്ളുടെ ബുദ്ധിവികാസത്തിനും ആരോഗ്യത്തിനും കളികളും കായികവിനോദങ്ങളും ഏറെ ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കുട്ടികള്‍ കളിക്കുകയും വിനോദത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ അവരുടെ ആരോഗ്യം, കായികക്ഷമത, പേശിബലം, ബുദ്ധിവികാസം, രോഗി പ്രതിരോധ ശേഷി എന്നിവ ഉറപ്പാക്കുന്നു.
അതോടൊപ്പം കമ്പ്യൂട്ടര്‍, ഫോണ്‍ എന്നിവയുടെ മുന്നില്‍ കൂടുതല്‍ സമയം ചിലവിടാന്‍ അനുവദിക്കരുത്. നിങ്ങളുടെ വീട്ടു ജോലികളിലും മറ്റും അവരെയും കൂടി ഉള്‍പ്പെടുത്തി പൂന്തോട്ട പരിപാലനം, കൃഷി എന്നിവ പരിശീലിപ്പിക്കുക. ഇത് അവരില്‍ മാനസിക ഉന്മേഷവും ആരോഗ്യവും ഉറപ്പു വരുത്തും. അതോടൊപ്പം ആഴ്ച്ചയില്‍ ഒരിക്കല്‍ ബീച്ച്, പാര്‍ക്ക് മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകുക.
അവരോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തുക. ഒപ്പം അവര്‍ക്ക് കുംഫു, കരാട്ടെ എന്നിവ പരിശീലിപ്പിക്കുന്നത് അവരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.

Keywords: News, Top-Headlines, Health, Childrens, Parents, Computer, Phone, For the attention of the Parents, kids learn exercise, these are the qualities
Powered by Info News For You

Comments
Post a Comment