പാടാനും അറിയാം, പാട്ടും പാടി ജയിക്കാനുമറിയാം; ആലത്തൂരിന്റെ റാണി രമ്യ ഹരിദാസിന്റെ ലീഡ് ഒരുലക്ഷം കടന്നു

ആലത്തൂര്‍: (www.kvartha.com 23/05/2019) എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ആലത്തൂരില്‍ പാട്ടും പാടി മുന്നേറി രമ്യ ഹരിദാസ്. 2014ല്‍ 37312 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച പി കെ ബിജുവിനെ അട്ടിമറിച്ചാണ് രമ്യ ഹരിദാസ് എന്ന തനിനാടന്‍ പെണ്‍കുട്ടി വലിയൊരു വിജയം നേടിയിരിക്കുന്നത്. 12.45 ആകുമ്പോഴേക്കും 1,18,333 വോട്ടുകളുടെ ലീഡാണ് രമ്യക്കുള്ളത്.

News, Kerala, Election, Trending, LDF, UDF, Above 1 Lakh lead for Ramya Haridas in Alathur

നാടന്‍ പാട്ടുകാരി കൂടിയായ രമ്യ പ്രചരണവേളയിലും പാട്ടുകള്‍ പാടി തന്നെയാണ് ആളുകളെ കയ്യിലെടുത്തത്. ഇതിനെ എതിരാളികള്‍ ഏറെ പരിഹസിച്ചിരുന്നു. കോളജ് ഫൈനാന്‍സ് സെക്രട്ടറി പോസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പാണോ ഇതെന്നായിരുന്നു എതിരാളികളുടെ പരിഹാസം.

തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ രമ്യക്കെതിരെ എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ നടത്തിയ പ്രസംഗവും എതിരാളിയായ പി കെ ബിജുവിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. രമ്യ ഹരിദാസിന്റെ വിജയം ചില എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നുവെങ്കിലും ഇത്രയും വലിയൊരു ഭൂരിപക്ഷത്തിലേക്ക് രമ്യ എത്തുമെന്ന് എല്‍ ഡി എഫ് നേതൃത്വം പോലും കരുതിയിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Election, Trending, LDF, UDF, Above 1 Lakh lead for Ramya Haridas in Alathur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?