ധോണിയുടെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞ് ഭീഷണി

മുംബൈ: (www.kvartha.com 08.05.2019) മകളെ തട്ടിക്കൊണ്ടുപോകുമെന്ന് കാട്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ഭീഷണി. സെലിബ്രൈറ്റി കുരുന്നുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട്. അക്കൂട്ടത്തില്‍ ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് സിവ ധോണി. ധോണിയും ഭാര്യ സാക്ഷിയും സിവയുടെ കുസൃതികളും കുറുമ്പുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കാറുമുണ്ട്.

അടുത്തിടെ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ' എന്ന ഹിറ്റ് ഗാനം പാടി മലയാളികളുടെ മനം കവരുകയും ചെയ്തു ഈ കൊച്ചു സുന്ദരി. എന്നാല്‍ ഇപ്പോള്‍ സിവയെ കിഡ്‌നാപ്പ് ചെയ്യുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടിയും കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമയുമായ പ്രീതി സിന്റ.

 IPL 2019: Preity Zinta hilariously warns MS Dhoni of kidnapping his daughter Ziva, Mumbai, News, Cricket, Sports, Humor, Twitter, Actress, Cinema, Entertainment, National, IPL

ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 'ക്യാപ്റ്റന്‍ കൂളിന് ഞാനുള്‍പ്പെടെ ധാരാളം ആരാധകരുണ്ട്. പക്ഷേ എന്റെ ആരാധന സിവ ധോണിയിലേക്ക് മാറിയിരിക്കുന്നു. ധോണിയോട് എനിക്ക് പറയാനുള്ളത് ഇതാണ് ജാഗ്രതെയോടെ ഇരുന്നോളൂ ഞാന്‍ ചിലപ്പോള്‍ സിവയെ കിഡ്‌നാപ്പ് ചെയ്യുമെന്നാണ്'താരം ട്വിറ്ററില്‍ കുറിച്ചത്. ഏതായാലും ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: IPL 2019: Preity Zinta hilariously warns MS Dhoni of kidnapping his daughter Ziva, Mumbai, News, Cricket, Sports, Humor, Twitter, Actress, Cinema, Entertainment, National, IPL.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?