കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ലോക്കപ്പില്‍ ക്രൂരമര്‍ദനം: യു.ഡി.എഫ് ബേക്കല്‍ സ്റ്റേഷന്‍ ഉപരോധിച്ചു
കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ ദിവസം പെരിയയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക, ലേക്കപ്പില്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദീപു കല്യോട്ടിന്റെ വീടിന് നേരെ ബോംബെറിഞ്ഞവരെ പിടികൂടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കുത്തിയിരിപ്പ് സമരം നടത്തിയത്.
പിന്നീട് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സജീവനുമായി രാജ്‌മോഹന്‍ ഉണ്ണിത്താനും കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹക്കീം കുന്നില്‍, എം.സി ഖമറുദ്ദീന്‍, എ ഗോവിന്ദന്‍ നായര്‍, ഗോവിന്ദന്‍ നായര്‍, പി.വി സുരേഷ്, രാജന്‍ പെരിയ, സാജിദ് മവ്വല്‍, നോയല്‍ ടോമിന്‍ ജോസഫ്, ഗീത കൃഷണന്‍, ധന്യ സുരേഷ്, പദ്മരാജന്‍ ഐങ്ങോത്ത്, രാജേഷ് പളളിക്കര, അന്‍വര്‍ മാങ്ങാട്, സുകുമാരന്‍ പൂച്ചക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment