കല്യാണ മണ്ഡപം ബുക്ക് ചെയ്യുമ്പോള്‍ വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദ്ദേശം


തിരുവനന്തപുരം (www.evisionnews.co): വിവാഹങ്ങള്‍ക്ക് മണ്ഡപം ബുക്ക് ചെയ്യുമ്പോള്‍ വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. ബാലവിവാഹങ്ങള്‍ തടയാനുള്ള മുന്‍കരുതലായാണ് കമ്മീഷന്റെ നിര്‍ദേശം.

വിവാഹങ്ങള്‍ക്ക് കല്യാണ മണ്ഡപം ബുക്ക് ചെയ്യാനെത്തുന്നവരില്‍ നിന്നു വധൂ വരന്മാരുടെ പ്രായം തെളിയിക്കുന്ന നിയമാനുസൃത രേഖ മണ്ഡപ അധികൃതര്‍ ചോദിച്ചു വാങ്ങണമെന്നാണ് നിര്‍ദേശം. ഇതിന്റെ പകര്‍പ്പ് മണ്ഡപം ഓഫിസില്‍ അധികൃതര്‍ ഫയല്‍ ചെയ്ത് സൂക്ഷിക്കണം. രേഖകളില്‍ പ്രായം കുറവാണെന്ന് തെളിഞ്ഞാല്‍ മണ്ഡപം ഒരു കാരണവശാലും അനുവദിക്കരുതെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കുന്നു.

വധുവിനോ വരനോ പ്രായം കുറവാണെന്ന് കണ്ടാല്‍ മണ്ഡപം അനുവദിക്കരുത്. കൂടാതെ പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹങ്ങള്‍ക്കായി സമീപിച്ചവരുടെ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?