അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവം; തടഞ്ഞുവെച്ച വിദ്യാര്‍ത്ഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസ്
മുക്കം: (www.kvartha.com 16.05.2019) അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ തടഞ്ഞുവെച്ച വിദ്യാര്‍ത്ഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസ്. മുക്കം നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയതിനെത്തുടര്‍ന്ന് തടഞ്ഞുവച്ചിരുന്ന ഒരു വിദ്യാര്‍ഥിയുടെ പ്ലസ്ടു പരീക്ഷാഫലം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചത്. കൊമേഴ്സ് വിഭാഗം വിദ്യാര്‍ഥിനി അഖിലയുടെ പരീക്ഷാഫലമാണ് പുറത്തുവന്നത്. കുട്ടിക്ക് എല്ലാ വിഷയത്തിലും എ പ്ലസുണ്ട്.
അധ്യാപകന്‍ തിരുത്തിയ നാലുചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഒഴിവാക്കി മൂല്യനിര്‍ണയം നടത്തിയശേഷമാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന് ഹയര്‍സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഗോകുലകൃഷ്ണന്‍ പറഞ്ഞു.
അധ്യാപകന്‍ തിരുത്തിയ നാലുചോദ്യങ്ങളില്‍ രണ്ടെണ്ണത്തിന് അഖില എഴുതിയ ഉത്തരങ്ങള്‍ ശരിയായിരുന്നു. ഇതുവെട്ടി ഇതേ ഉത്തരം തന്നെയാണ് അധ്യാപകന്‍ തിരുത്തിയെഴുതിയത്. ആ നാല് ഉത്തരങ്ങളും ഒഴിവാക്കാന്‍ അഖില ആവശ്യപ്പെടുകയായിരുന്നു.
കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പേപ്പറിലാണ് അധ്യാപകന്‍ ഉത്തരങ്ങള്‍ തിരുത്തിയതായി കണ്ടെത്തിയത്. എന്നിട്ടും ആ വിഷയത്തില്‍ എ പ്ലസ് ഗ്രേഡ് നേടി അഖില സ്വന്തം കഴിവുതെളിയിച്ചു. എന്‍.എസ്.എസ്. വൊളന്റിയര്‍ എന്ന നിലയില്‍ കിട്ടിയ ഗ്രേസ് മാര്‍ക്കുകൂടി കൂടിയപ്പോള്‍ ആ പേപ്പറിന് നൂറില്‍ നൂറാണ് മാര്‍ക്ക്. കുട്ടിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടാനുമായി. മലയാളത്തിനും മുഴുവന്‍ മാര്‍ക്ക് ലഭിച്ചു.
സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി. മുഹമ്മദ് ഉത്തരക്കടലാസ് തിരുത്തിയെന്നാണ് കണ്ടെത്തിയത്. മറ്റു രണ്ട് കുട്ടികളുടെ ഉത്തരക്കടലാസ് മാറ്റിയെഴുതിയെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അഖില ഉള്‍പ്പെടെ മൂന്നുവിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവച്ചത്.
സംഭവത്തില്‍ ചൊവ്വാഴ്ച ഹയര്‍സെക്കന്‍ഡറി ജോയന്റ് ഡയറക്ടര്‍ ഡോ. എസ്.എസ്. വിവേകാനന്ദന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം സ്‌കൂളിലെത്തി വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അധ്യാപകന്‍ പരീക്ഷാ പേപ്പര്‍ മാറ്റിയെഴുതിയെന്ന് കണ്ടെത്തിയ രണ്ടുവിദ്യാര്‍ഥികളോട് വീണ്ടും പരീക്ഷയെഴുതണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വരുന്ന സേ പരീക്ഷയാണ് ഇവര്‍ എഴുതേണ്ടത്.
അഖിലയ്ക്ക് പ്ലസ് വണ്‍ പരീക്ഷയിലും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ മുഴുവന്‍ മാര്‍ക്ക് ലഭിച്ചിരുന്നു. ഇതുള്‍പ്പെടെ അഞ്ചുവിഷയങ്ങളില്‍ എ പ്ലസ് ഗ്രേഡുമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Teacher impersonation in plus two exam: one student got a plus in all papers, School, News, Education, Examination, Teacher, Students, Kerala, Trending.

Powered by Info News For You

Comments
Post a Comment