ഷാര്‍ജയില്‍ നോമ്പ് തുറന്ന് വിശ്രമിക്കാന്‍ കിടന്ന കാസര്‍കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ഷാര്‍ജ: (www.kasargodvartha.com 21.05.2019) ഷാര്‍ജയില്‍ നോമ്പ് തുറന്ന ശേഷം വിശ്രമിക്കാന്‍ കിടന്ന കാസര്‍കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മേനങ്കോട് കാനത്തില്‍മൂലയിലെ അബ്ബാസിന്റെ മകന്‍ അഷ്‌റഫ് എന്ന അച്ചു (37) ആണ് മരിച്ചത്. ഷാര്‍ജ റോള മദീന സൂപ്പര്‍ മാര്‍ക്കറ്റ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച നോമ്പ് തുറന്ന് മജറയിലെ താമസസ്ഥലത്ത് വിശ്രമിക്കാന്‍ കിടന്നതായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

സജീവ സുന്നി പ്രവര്‍ത്തകനായിരുന്നു. നാട്ടിലും വിദേശത്തും സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അഷറഫ്. മാതാവ്: നഫീസ പട്ള. ഭാര്യ: ഹാജറ (പേരാല്‍ കണ്ണൂര്‍). മക്കള്‍: റിസ (അഞ്ച്), റീം (രണ്ട്). സഹോദരങ്ങള്‍: മിസ് രിയ, ഹമീദ്, ഹര്‍ഷാദ്, സഫരിയ്യ, നസ് റിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

അഷ്റഫിന്റെ നിര്യാണത്തില്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റിയംഗവും എസ് വൈ എസ്  ജില്ലാ സെക്രട്ടറിയുമായ മൂസ സഖാഫി കളത്തൂരിന്റെ നേതൃത്വത്തില്‍ മുഹിമ്മാത്ത്, സഅദിയ ഷാര്‍ജ കമ്മിറ്റിയും മറ്റു സുന്നി സംഘടനാ സ്ഥാപന നേതാക്കളും കുവൈത്ത് ആശുപത്രിയിലെത്തി അനുശോചനം രേഖപ്പെടുത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Sharjah, Gulf, Kasaragod native died in Sharjah
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?