ഉണ്ണി മുകുന്ദനെതിരെ സൈബര്‍ ആക്രമണം; പറഞ്ഞത് രാഷ്ട്രീയ നിലപാടല്ല, തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് വിശ്വസിക്കുന്നില്ലെന്ന് താരം, പിന്തുണയുമായി വി മുരളീധരന്‍

തിരുവനന്തപുരം: (www.kvartha.com 28.05.2019) നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടതിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന സിനിമാ താരം ഉണ്ണി മുകുന്ദനെ ബിജെപി നേതാവ് വി മുരളീധരന്‍ സന്ദര്‍ശിച്ചു. സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ താരത്തിന് മുരളീധരന്‍ പൂര്‍ണ പിന്തുണ അറിയിച്ചു. എന്നാല്‍ ഇതിന് പിന്നാലെ, പറഞ്ഞത് തന്റെ രാഷ്ട്രീയ നിലപാട് അല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

News, Kerala, Actor, film, Cyber Crime, Prime Minister, V.Muraleedaran, Thiruvananthapuram, BJP, Facebook, post, Biju Menon, Major Ravi, Cyber attack against Unni mukundan

സൈബര്‍ ആക്രമണം ചിലരുടെ അസഹിഷ്ണുതയില്‍ നിന്നുമുണ്ടാകുന്നതാണെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി. ഉണ്ണി മുകുന്ദനെ കൂടാതെ മേജര്‍ രവിക്കും നടന്‍ ബിജു മേനോനും എതിരെ സമാന രീതിയില്‍ ആക്രമണം നടന്നിട്ടുണ്ട്. അഭിപ്രായ പ്രകടനങ്ങളെ അധിക്ഷേപിക്കുന്നത് അദ്ദേഹത്തിന്റെ അവകാശങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണ് എന്നും മുരളീധരന്‍ പറഞ്ഞു. കലാകാരന്മാരുടെ വായടപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അതിനെതിരെ പ്രതികരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയെ അനുമോദിച്ചതിന് ഉണ്ണി മുകുന്ദനും മേജര്‍ രവിക്കുമെതിരെ ഉണ്ടായതെന്ന് വി മുരളീധരന്‍ പറഞ്ഞു. നടന്‍ ബിജു മേനോന്‍ എതിരെയും ഇതുണ്ടായിട്ടുണ്ട്. അഭിപ്രായ പ്രകടനങ്ങളെ അധിക്ഷേപിക്കുന്നത് അദ്ദേഹത്തിന്റെ അവകാശങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണ്. പ്രതികരണശേഷിയുള്ള കലാകാരന്മാരുടെ വായടപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അതിനെതിരെ കേരളീയ സമൂഹം പ്രതികരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Actor, film, Cyber Crime, Prime Minister, V.Muraleedaran, Thiruvananthapuram, BJP, Facebook, post, Biju Menon, Major Ravi, Cyber attack against Unni mukundan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?