ഗോഡ്‌സെ മാത്രമല്ല സവര്‍ക്കറും ഭീകരവാദി തന്നെയാണ്, ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് പുറത്തിറങ്ങിയ ശേഷം സവര്‍ക്കര്‍ രൂപീകരിച്ച ഹിന്ദുമഹാസഭയിലെ അംഗമായിരുന്നു നാഥുറാം വിനായക ഗോഡ്‌സെ; ഗാന്ധിവധത്തിലെ പ്രതിയായ സവര്‍ക്കറെ പറഞ്ഞതില്‍ എന്താണ് തെറ്റ്? കമല്‍ഹാസന് പിന്തുണയുമായി ജസ്റ്റീസ് കമാല്‍ പാഷ

തിരുവനന്തപുരം: (www.kvartha.com 18.05.2019) സവര്‍ക്കര്‍ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ നടന്‍ കമല്‍ ഹാസന് പിന്തുണയുമായി റിട്ട. ജസ്റ്റീസ് കമാല്‍ പാഷ. ഗോഡ്‌സെ മാത്രമല്ല സവര്‍ക്കറും ഭീകരവാദി തന്നെയാണ. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് പുറത്തിറങ്ങിയ ശേഷം സവര്‍ക്കര്‍ രൂപീകരിച്ച ഹിന്ദുമഹാസഭയിലെ അംഗമായിരുന്നു നാഥുറാം വിനായക ഗോഡ്‌സെ. ഗാന്ധിവധത്തിലെ പ്രതിയായ സവര്‍ക്കറെ പറഞ്ഞതില്‍ എന്താണ് തെറ്റ്? ജസ്റ്റീസ് കമാല്‍ പാഷ ചോദിച്ചു. ഡോ. അംബേദ്കര്‍ എജുക്കേഷന്‍ ഫൗണ്ടേഷന്റേയും ലോര്‍ഡ് ബുദ്ധാ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് അവാര്‍ഡ് 2019 പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഭീകരവാദിയും കൊലയാളിയും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഗോഡ്‌സെയെ അനുകൂലിക്കുന്നവര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന വാദം. 'ഞാനൊരു നല്ല ഹിന്ദുവായതുകൊണ്ടു തന്നെ നല്ല മുസല്‍മാനുമാണ്' എന്ന് പറഞ്ഞതിനാണ് ഗാന്ധിജിയെ വെടിവെച്ചുകൊന്നത്. ഇത് ഭീകരവാദ പ്രവൃത്തി തന്നെയാണെന്നും പാഷ പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് ശിക്ഷായിളവ് നേടിയ സവര്‍ക്കര്‍ ആന്‍ഡമാന്‍ ദ്വീപില്‍ നിന്നെത്തിയ ശേഷം രൂപീകരിച്ച സംഘടനയാണ് ഹിന്ദു മഹാസഭ. ഈ സംഘടനയിലെ അംഗമാണ് നാഥുറാം വിനായക് ഗോഡ്‌സേ. ഗാന്ധിയെ വെടിവച്ചു കൊന്ന കേസിലെ പ്രതിയാണ് സവര്‍ക്കര്‍. ഗോഡ്‌സേയെ കൊല്ലാന്‍ പറഞ്ഞു വിടുകയായിരുന്നു. ഗൂഢാലോചന കുറ്റം മാത്രമായതിനാല്‍ സവര്‍ക്കര്‍ അന്ന് കേസില്‍ ഉള്‍പ്പെടാതെ രക്ഷപ്പെട്ടു. ഇന്നായിരുന്നെങ്കില്‍ തെളിവ് കിട്ടുകയും അകത്താകുകയും ചെയ്യുമായിരുന്നു. പിന്നീട് സവര്‍ക്കര്‍ മഹാത്മാവായി പ്രതിഷ്ഠിക്കപ്പെട്ടു. ഫലത്തില്‍ ഗോഡ്‌സെയും സവര്‍ക്കറും ചെയ്ത പ്രവൃത്തി ടെററിസ്റ്റ് ആക്ടിന്റെ പരിധിയില്‍പെടുന്ന കാര്യം തന്നെയാണ്.

സവര്‍ക്കറും ഗോഡ്‌സെയും ഭീകരവാദികള്‍ തന്നെയാണ്. ഇത് തുറന്നു പറഞ്ഞതിന്റെ പേരിലാണ് ഇപ്പോള്‍ കമല്‍ഹാസനെ വെടിവെച്ചു കൊല്ലണം എന്ന് പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിനെതിരെ ഫത് വ പുറപ്പെടുവിച്ചു കഴിഞ്ഞു. അദ്ദേഹം ഇനി എത്ര നാള്‍ ജീവിച്ചിരിക്കുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. ഇതാണ് നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയെന്നും പാഷ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദുതീവ്രവാദി ഗോഡ്‌സെയാണെന്നായിരുന്നു നടനും മക്കള്‍ നീതി മെയ്യം നേതാവുമായ കമല്‍ ഹാസന്റെ പ്രസ്താവന.


Keywords: National, News, Kamal Hassan, Justice, Mahatma Gandhi, Britain, Nathuram Godse was the first Hindu terrorist in India; Jus. Kamal Pasha supports Kamal Hassan.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?