ബി ജെ പിക്ക് വോട്ടിടണമെന്ന് ആവശ്യപ്പെട്ടിട്ടും അത് കൂട്ടാക്കിയില്ല; കോണ്‍ഗ്രസിന് വോട്ട് ചെയ്ത സഹോദരന് നേരെ ബി ജെ പി നേതാവ് വെടിയുതിര്‍ത്തു
ജജ്ജാര്‍: (www.kvartha.com 15.05.2019) വോട്ടെടുപ്പു ദിവസം ബി ജെ പിക്ക് വോട്ടിടണമെന്ന് ആവശ്യപ്പെട്ടിട്ടും അത് അവഗണിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്തതിന്റെ പേരില്‍ അടുത്ത ബന്ധുവിന് നേരെ യുവാവ് വെടിയുതിര്‍ത്തു. ഹരിയാനയിലെ ജജ്ജാറില്‍ തിങ്കളാഴ്ചയാണ് സംഭവം.
ബിജെപിയുടെ പ്രാദേശിക നേതാവായ ധര്‍മേന്ദര്‍ സിലാനിയാണ് പിതൃസഹോദരീ പുത്രനായ രാജസിങ്ങിന് നേരെ വെടിയുതിര്‍ത്തത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതാണ് ധര്‍മേന്ദറിനെ പ്രകോപിതനാക്കിയത്. ഹരിയാനയിലെ വോട്ടെടുപ്പിനെ തുടര്‍ന്ന് ജജ്ജാറിലെ സൈലാന ഗ്രാമത്തില്‍ ബിജെപി-കോണ്‍ഗ്രസ് അനുഭാവികള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ത്തന്നെ ഇരു പക്ഷത്തും അണിനിരന്ന് പരസ്പരം ഏറ്റുമുട്ടി. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സഹോദര പുത്രര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്.
വോട്ടെടുപ്പ് ദിവസമായ ഞായറാഴ്ച തന്നെ ധര്‍മേന്ദറും രാജയും തമ്മില്‍ വഴക്കുണ്ടായിരുന്നു. രാജയോടും കുടുംബത്തോടും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് ധര്‍മേന്ദര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് വകവയ്ക്കാതെ രാജ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തു. ഇതോടെ പ്രകോപിതനായ ധര്‍മേന്ദര്‍ തിങ്കളാഴ്ച രാവിലെ രാജയ്ക്കു നേരെ മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു. രാജയുടെ വയറിനും കാലിനുമാണ് വെടിയേറ്റത്.
പരിക്കേറ്റ രാജയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഘര്‍ഷത്തില്‍ രാജയുടെ അമ്മ ഫൂല്‍മതിക്കും പരിക്കേറ്റു. രാജയുടെ പരാതിയില്‍ ധര്‍മേന്ദറിനെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ലൈസന്‍സില്ലാത്ത തോക്കുപയോഗിച്ചാണ് ധര്‍മേന്ദര്‍ വെടിവെച്ചതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിനുശേഷം ധര്‍മേന്ദര്‍ ഒളിവിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Haryana BJP leader shoots at cousin for voting Congress, News, Politics, BJP, Congress, Lok Sabha, Election, Trending, Gun attack, Clash, Police, Case, National.

Powered by Info News For You

Comments
Post a Comment