മീന്‍ ലോറി കാറുകളിലിടിച്ച് ഒരാള്‍ മരിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 29.05.2019) പിലിക്കോട് ദേശീയപാതയില്‍ മീന്‍ ലോറി കാറുകളിലിടിച്ച് ഒരാള്‍ മരിച്ചു. മീന്‍ ലോറി നാനോ കാറിലും സമീപത്തുണ്ടായിരുന്ന ഇന്നോവ കാറിലും ഇടിക്കുകയായിരുന്നു. നാനോ കാറിന്റെ ഡ്രൈവറായ തളിപ്പറമ്പ് സ്വദേശി താജുദ്ദീന്‍ ആണ് മരിച്ചതെന്നാണ് സംശയം.


ചെറുവത്തൂര്‍ മട്ടലായി ശിവക്ഷേത്രത്തിനു മുന്നില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറുകളിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ താജുദ്ദീന്റെ ജീവന്‍ രക്ഷിക്കാനായില്ല.



Keywords: Kerala, Kasaragod, Cheruvathur, News, Accident, Accidental-Death, Fish Lorry, Car, died, Accident, 1 dead.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?