നരേന്ദ്രമോദിയുടെ ആരോഗ്യത്തിനും ആയുസിനും വേണ്ടി കാസര്‍കോട് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ നെയ്‌വിളക്കും മധുര വിതരണവും
കാസര്‍കോട്: (www.kvartha.com 27.05.2019) കേന്ദ്രത്തില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ രണ്ടാമതും പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയുടെ ആരോഗ്യത്തിനും ആയുസിനും വേണ്ടി കാസര്‍കോട് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ നെയ്‌വിളക്കും മധുര വിതരണവും നടത്തി. ബിജെപി തൃക്കണ്ണാട് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഞായാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ നെയ് വിളക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തിയത്.
തുടര്‍ന്ന് ക്ഷേത്രത്തിലെത്തിയ മുഴുവന്‍ ഭക്തജനങ്ങള്‍ക്കും പായസവും ലഡു വിതരണവും നടത്തി. ബിജെപി ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനായക പ്രസാദ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് അനീഷ്, എബിവിപി നഗര്‍ സെക്രട്ടറി കിരണ്‍, ബിജെപി പ്രവര്‍ത്തകരായ ടി പി കീത്തി, വിപിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വന്‍ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍.
Keywords: Kerala, News, kasaragod, Narendra Modi, Temple, BJP, Religion, Politics, Pray for Modi's Long life in Thrikkannad temple, Kasargod

Powered by Info News For You

Comments
Post a Comment