രണ്ടരക്കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി: (www.kvartha.com 01.05.2019) രണ്ടരക്കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍ പ്രഭു (22) വിനെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്.

മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലുമാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ട്രെയിനിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. നഗരത്തിലെ കഞ്ചാവ് വില്‍പ്പന ഏജന്റുമാര്‍ക്കു വില്‍ക്കുന്നതിനായി തിരുപ്പൂരില്‍ നിന്നും കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: Kerala, News, Bus, Kochi, Arrested, man, Man arrested for keeping Cannabis.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?