കരിമ്പ് ജ്യൂസുണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ കൈ കുടുങ്ങിയയാള്‍ക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി

ഉപ്പള: (www.kasargodvartha.com 29.05.2019) കരിമ്പ് ജ്യൂസുണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ കൈ കുടുങ്ങിയയാള്‍ക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി. മഞ്ചേശ്വരം സൂഫി നഗറിലെ അഹമ്മദ് കുഞ്ഞി (56)ക്കാണ് യന്ത്രത്തില്‍ കൈകുടുങ്ങി പരിക്കേറ്റത്. മുഹമ്മദ് കുഞ്ഞിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള നയാബസാറില്‍ കരിമ്പ് ജ്യൂസ് കട നടത്തിവരികയായിരുന്നു മുഹമ്മദ് കുഞ്ഞി.

ചൊവ്വാഴ്ച ജ്യൂസുണ്ടാക്കുന്നതിനിടെയാണ് വലതുകൈ യന്ത്രത്തില്‍ കുടുങ്ങിയത്. ഈ സമയം ഇതുവഴി വന്ന ഉപ്പളയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മുഹമ്മദ് കുഞ്ഞിയെ രക്ഷപ്പെടുത്തി മംഗല്‍പാടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് മംഗളൂരുവിലേക്ക് മാറ്റിയത്.

ലീഡിംഗ് ഫയര്‍മാന്‍ ആര്‍ വിനോദ് കുമാര്‍, ഇ ടി മുകേഷ്, രഞ്ജിത്ത്, അജേഷ്, പ്രവീണ്‍ മോഹന്‍, എസ് കൃഷ്ണ, ലിനീഷ് കുമാര്‍, ഹോംഗാര്‍ഡുമാരായ പി കൃഷ്ണന്‍, എം.ബാബു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുട്ടം ഗേറ്റിന് സമീപം തീയണച്ച് തിരിച്ചുവരികയായിരുന്നു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, fire force, Man's hand trapped in Juice machine; rescued by fire force
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?