വിളിച്ചോളൂ... ലീഡര്‍ കെ മുരളീധരന്‍; കണ്ണൂരിന്റെ പുലിക്കുട്ടിയെ മലര്‍ത്തിയടിച്ച് കെ മുരളീധരന്‍

വടകര: (www.kvartha.com 23.05.2019) പുലിമടയില്‍ പുലിക്കുട്ടിയെ മലര്‍ത്തിയടിച്ച് ലീഡര്‍ കെ കരുണാകരന്റെ മകന്‍ കെ മുരളീധരന്‍. വടകര ലോക്‌സഭ മണ്ഡലത്തില്‍ സിപിഎമ്മിന്റെ അതിശക്തനായ സ്ഥാനാര്‍ത്ഥി പി ജയരാജനെ പരാജയപ്പെടുത്തിയാണ് മുരളീധരന്റെ വിജയം.

അരിയില്‍ ഷുക്കൂര്‍ വധക്കേസ് കോടതിയിലെത്തിയതിന് പിന്നാലെ, പ്രതിചേര്‍ക്കപ്പെട്ട പി ജയരാജന്‍ മത്സരരംഗത്തത്തെയതോടെ കേരളം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വടകര. ജയരാജനെ തോല്‍പ്പിക്കാന്‍ എതിര്‍ കക്ഷികള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്.

മുരളീധരന്‍ 5,26,755 വോട്ടും ജയരാജന്‍ 4,42,092 വോട്ടും ബിജെപിയുടെ വി കെ സജീവന്‍ 80,128 വോട്ടുകളും നേടി.

Keywords: Kerala, News, Vadakara, Kannur, Lok Sabha, Election, Result, K.Muraleedaran, P Jayarajan, Trending, Politics, CPM, UDF, K Muralidharan beats P Jayarajan.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?