എഞ്ചിനില്‍ തീപ്പൊരി; സിംഗപ്പൂരിലേക്കുള്ള സ്വകാര്യ വിമാനം അടിയന്തരമായി ചെന്നൈ വിമാനത്താവളത്തിലിറക്കി, യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍
ചെന്നൈ: (www.kvartha.com 20.05.2019) സ്‌കൂട്ട് എയര്‍വേയ്‌സിന്റെ ടിആര്‍ 567 വിമാനത്തിന്റെ എഞ്ചിനില്‍ തീപ്പൊരി കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരുച്ചിറപ്പള്ളിയില്‍നിന്ന് സിംഗപ്പൂരിലേക്കുള്ള സ്വകാര്യ വിമാനം അടിയന്തരമായി ചെന്നൈ വിമാനത്താവളത്തിലിറക്കി. തിങ്കളാഴ്ച പുലര്‍ച്ചെ 3.40നായിരുന്നു തീപ്പൊരി ശ്രദ്ധയില്‍പെട്ടത്. അതേസമയം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുമായ 170 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ വ്യോമമേഖലയില്‍വച്ചുതന്നെ പൈലറ്റുമാര്‍ തീപ്പൊരി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അടിയന്തര ലാന്‍ഡിങ്ങിനായി ചെന്നൈ വിമാനത്താവളത്തെ ബന്ധപ്പെട്ടു. വിമാനത്താവളവും അടിയന്തര സാഹചര്യത്തെ നേരിടാന്‍ അഗ്‌നിരക്ഷാസേനയുമായി ഒരുങ്ങിനില്‍ക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് നഗരത്തിലെ ഹോട്ടലുകളില്‍ താമസസൗകര്യം ഏര്‍പ്പെടുത്തി.
സാങ്കേതിക വിദഗ്ധര്‍ വിമാനം പരിശോധിക്കുകയാണ്. വിമാനം വൈകുന്നേരത്തോടെതന്നെ സിംഗപ്പൂരിലേക്കു പറക്കാന്‍ സജ്ജമാകുമെന്നാണ് പ്രതീക്ഷ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Singapore-bound plane makes emergency landing at Chennai airport, chennai, News, Flight, Singapore, Passengers, Protection, Airport, National.
Keywords: Singapore-bound plane makes emergency landing at Chennai airport, chennai, News, Flight, Singapore, Passengers, Protection, Airport, National.
Powered by Info News For You

Comments
Post a Comment