ബംഗ്ലൂരുവില്‍ കഞ്ചാവുകടത്ത്; ഒരാള്‍ അറസ്റ്റില്‍, രക്ഷപ്പെട്ട കൂട്ട് പ്രതിയെ തേടി പോലിസ് കാസര്‍കോട്ടെത്തി
കുമ്പള: (www.kasargodvartha.com 03.05.2019) ബംഗ്ലൂരുവില്‍ കഞ്ചാവുകടത്തുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍, രക്ഷപ്പെട്ട കൂട്ട് പ്രതിയെ തേടി പോലിസ് കാസര്‍കോട്ടെത്തി. രണ്ട് ദിവസം മുമ്പാണ് മൂന്ന് കിലോ കഞ്ചാവുമായി ഷിറിയ സ്വദേശിയെ ബംഗ്ലൂരു പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയുടെ കുടെയുണ്ടായിരുന്ന കുമ്പള ലക്ഷം വീട് കോളനിലെ യുവാവിനെയാണ് പോലീസ് തേടിയെത്തിയത്. ഷിറിയ സ്വദേശിയെ പിടികൂടുന്നതിനിടെ കൂടെയുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്.
കുമ്പള പോലീസിന്റെ സഹത്തോടെ പ്രതികളുടെ വിവരങ്ങള്‍ ബംഗ്ലൂരു പോലീസ് ശേഖരിച്ചിട്ടുണ്ട്. ഷിറിയ സ്വദേശിയായ യുവാവിനെ കുമ്പള എക്‌സൈസ് സംഘം ഒന്നര മാസം മുമ്പ് കഞ്ചാവുമായി അറസ്റ്റ് ചെയ്തുരുന്നു. കുമ്പള പോലിസിലും എക്‌സൈസിലുമായി ആറോളം കേസിലെ പ്രതിയാണ് ഈ അറസ്റ്റിലായ യുവാവ്. ഓടി രക്ഷപ്പെട്ട പ്രതിയും ഏഴോളം കഞ്ചാവ് കേസിലെ പ്രതിയാണെന്നാണ് വിവരം. ബംഗ്ലൂരിലെ ചില യുവാക്കളെ കൂട്ട് പിടിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് ബംഗ്ലൂരു പോലിസ് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kumbala, Kasaragod, Kerala, News, Ganja seized, Arrest, Excise, Ganja Sized; 1 arrested.
Keywords: Kumbala, Kasaragod, Kerala, News, Ganja seized, Arrest, Excise, Ganja Sized; 1 arrested.
Powered by Info News For You

Comments
Post a Comment