സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്; ബിജെപിയെ പ്രകോപിപ്പിച്ച് കമല്‍ഹാസന്‍, ഗാന്ധിജിയെ കൊന്ന ഗോഡ്സെയില്‍ നിന്നാണ് എല്ലാം തുടങ്ങിയത്, എല്ലാവര്‍ക്കും തുല്ല്യത ഉറപ്പാക്കുന്ന ഇന്ത്യയാണ് തന്റെ സ്വപ്നമെന്നും കമല്‍, മക്കള്‍ നീതി മയ്യം പ്രസിഡന്റ് കളിക്കുന്നത് തീകൊണ്ടാണെന്ന് ബിജെപി നേതൃത്വം
ചെന്നൈ: (www.kvartha.com 13.05.2019) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവെയാണ് ബിജെപിക്കെതിരെ ഒളിയമ്പുമായി കമല്‍ഹാസന്‍ രംഗത്തെത്തിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, നാഥുറാം ഗോഡ്‌സേ എന്നാണ് അയാളുടെ പേര് എന്നും കമല്‍ഹാസന്‍ പറഞ്ഞു.
ഗാന്ധിയെ കൊന്ന ഗോഡ്സെയില്‍ നിന്നാണ് എല്ലാറ്റിനും തുടക്കമെന്നും ഞാനിത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണെന്നും കമലഹാസന്‍ സൂചിപ്പിച്ചു. എല്ലാവര്‍ക്കും തുല്ല്യത ഉറപ്പാക്കുന്ന ഇന്ത്യയാണ് തന്റെ സ്വപ്നം, ഞാനൊരു നല്ല ഇന്ത്യക്കാരനാണ്, ഒരു നല്ല ഇന്ത്യക്കാരന്‍ അവന്റെ രാജ്യം സമാധാന പൂര്‍ണമാകണമെന്നേ ചിന്തിക്കൂ. കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
അരുവാക്കുറിച്ചിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു. കമല്‍ഹാസന്റെ നിലപാടിനെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തി. ഇദ്ദേഹത്തിന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയും ഇവിടെ മല്‍സരിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: India, National, News, Terrorists, BJP, Kamal Hassan, Mahatma Gandhi, President, chennai, By-election, State, kamal haasan against bjp, godse killed gandhi

Powered by Info News For You

Comments
Post a Comment