ദിവസും ഒരു ചൂടുകാപ്പി കുടിക്കൂ; കരള്‍രോഗങ്ങള്‍ തടയാം, പഠനം പറയുന്നത് ഇങ്ങനെ
കൊച്ചി: (www.kasargodvartha.com 27.05.2019) ചായയോ കാപ്പിയോ കുടിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ? പഠനം പറയുന്നത് കാപ്പി കുടിച്ചാല്‍ കരള്‍ രോഗങ്ങള്‍ തടയാനാകുമെന്നാണ്. നെതര്‍ലാന്റിലെ എംസി യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു കാപ്പി കുടിക്കുന്നതിലൂടെ ഫാറ്റി ലിവര്‍ വരാതിരിക്കാനും സഹായിക്കും.
ഹെപ്പറ്റോളജി ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 45 വയസ് കഴിഞ്ഞ 2,424 പേരില്‍ പഠനം നടത്തുകയായിരുന്നു. യുഎസില്‍ 50 ശതമാനം പേരും കരള്‍ സംബന്ധമായ രോഗങ്ങള്‍ ബാധിച്ചാണ് മരിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു.
കാപ്പിയില്‍ ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാലാണ് ക്യാന്‍സര്‍ വരാതിരിക്കാനും കാപ്പി ഏറെ നല്ലതെന്ന് ഗവേഷകര്‍ പറയുന്നത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന 'കഫീന്‍' കോഫി ബീന്‍സിന്റെ പുറംഭാഗത്തുള്ള മെഴുകുരൂപത്തിലുള്ള പദാര്‍ത്ഥവുമായി കൂടിച്ചേര്‍ന്ന് തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നതില്‍ നിന്ന് രക്ഷപെടുത്തുന്നു.
തലച്ചോറില്‍ അസാധാരണമായി കൊഴുപ്പടിയുന്നതാണ് പാര്‍ക്കിന്‍സണ്‍സിലേക്കും ലൂയി ബോഡി ഡിമെന്‍ഷ്യയിലേക്കും എത്തിക്കുന്നതിന് കാരണമാകുന്നത്. തലച്ചോറില്‍ കൊഴുപ്പടിയുന്നത് തടയാന്‍ കാപ്പിയിലടങ്ങിയിരിക്കുന്ന ഇഎച്ച്ടി എന്ന ഘടകം സഹായിക്കുന്നു.
ന്യൂജഴ്സി സ്റ്റെയ്റ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത് കരള്‍ രോഗങ്ങള്‍ തടയുക മാത്രമല്ല പാര്‍ക്കിന്‍സണ്‍സ്, ലൂയി ബോഡി ഡിമെന്‍ഷ്യ എന്നീ അസുഖങ്ങളെ ചെറുക്കാനും കാപ്പി സഹായിക്കുമെന്നാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Can Coffee Help Your Liver? Kochi, news, Kerala, health, Research, Top-Headlines

Powered by Info News For You

Comments
Post a Comment