ചോദിച്ചുവാങ്ങിയ പണി; രാഹുല്‍ ഗാന്ധി കാര്‍ഷിക കടം എഴുതിത്തള്ളിയോ എന്ന ചോദ്യത്തിന് കര്‍ഷകരുടെ മറുപടി കേട്ട് നാണംകെട്ട് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി


ഭോപ്പാല്‍: (www.kvartha.com 09.05.2019) കര്‍ഷകരോട് എട്ടിന്റെ പണി ചോദിച്ചുവാങ്ങി കേന്ദ്ര മന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി. മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി കാര്‍ഷിക കടം എഴുതിത്തള്ളിയോ എന്ന് ചോദ്യത്തിന് കര്‍ഷകരുടെ മുട്ടന്‍ മറുപടി ലഭിച്ചത്.

Video, News, Bhoppal, National, Social Network, Farmers,‘Have Loans Been Waived?’ Asks Irani in MP, Shouts of ‘Yes’ Follow

മധ്യപ്രദേശിലെ അശോക് നഗറില്‍ നടന്ന റാലിക്കിടെ രാഹുല്‍ ഗാന്ധി നിങ്ങളുടെ കാര്‍ഷിക വായ്പ എഴുതി തള്ളിയോ എന്ന് ചോദിച്ച സ്മൃതിക്ക് ജനക്കൂട്ടം ഒരുമിച്ച് 'എഴുതിതള്ളി' എന്ന മറുപടിയാണ് നല്‍കിയത്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ഷകരുടെ വായ്പ എഴുതി തള്ളുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഈ വാഗ്ദാനം രാഹുല്‍ നിറവേറ്റിയോ എന്നായിരുന്നു റാലിക്കിടെ സ്മൃതിയുടെ ചോദ്യം.

എന്നാല്‍ വാക്ക് നിറവേറ്റിയെന്ന ജനക്കൂട്ടത്തിന്റെ മറുപടിയില്‍ നാണംകെട്ട സ്മൃതി കുറച്ച് നേരം നിശബ്ദയായി നിന്നു. സംഭവത്തിന്റെ വീഡിയോ മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

കര്‍ഷകരുടെ വായ്പ എഴുതി തള്ളിയിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവ് രാജ്‌സിങ് ചൗഹാന്‍ രണ്ടു ദിവസം മുമ്പ് പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെ വായ്പ എഴുതി തള്ളിയവരുടെ വിവരങ്ങളും രേഖകളും സഹിതം കോണ്‍ഗ്രസ് നേതാക്കള്‍ ശിവരാജ് സിങ് ചൗഹാന്റെ വീട്ടിലെത്തിയിരുന്നു. വായ്പ തള്ളിയവരുടെ പട്ടികയില്‍ ചൗഹാന്റെ സഹോദരന്റെയും ബന്ധുവിന്റെയുമടക്കം പേരുണ്ടെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Video, News, Bhoppal, National, Social Network, Farmers,‘Have Loans Been Waived?’ Asks Irani in MP, Shouts of ‘Yes’ Follow



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?