'കാസര്‍കോട് ജില്ലയിലെ മാലിന്യ പ്രശ്‌നത്തിന് പോലും മതവും ജാതിയുമുണ്ട്'; കലക്ടറുടെ പരാമര്‍ശം വിവാദമായി, കലക്ടര്‍ക്കെതിരെ പ്രതിഷേധ ട്രോളുകളും

കാസര്‍കോട്: (www.kasargodvartha.com 21.05.2019) 'കാസര്‍കോട് ജില്ലയിലെ മാലിന്യ പ്രശ്‌നത്തിന് പോലും മതവും ജാതിയുമുണ്ടെന്ന' കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ പരാമര്‍ശം വിവാദമായി. ഇത് കാസര്‍കോട്ട ജനങ്ങളെ അപമാനിക്കുന്നതാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ കലക്ടര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധ ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. കഴിഞ്ഞദിവസം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഈ വാകമരച്ചോട്ടില്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ 'കലാപം-2' സാഹിത്യ ക്യാമ്പില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ജില്ലയിലെ മാലിന്യ പ്രശ്‌നത്തില്‍ മതവും ജാതിയുമുണ്ടെന്ന പരാമര്‍ശം നടത്തിയത്. കാസര്‍കോട്ട് പന്നി ഫാം ഇല്ലാത്തതും പട്ടികളെ വളര്‍ത്താത്തതും മാലിന്യങ്ങള്‍ റോഡുകളില്‍ വലിച്ചെറിയാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്ന വിചിത്രമായ കണ്ടെത്തലാണ് കലക്ടര്‍ നടത്തിയിരിക്കുന്നതെന്നാണ് വിമര്‍ശനം.

ജില്ലാ ഭരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ മാലിന്യ സംസ്‌കരണത്തിന് പദ്ധതികള്‍ തയ്യാറാക്കി സര്‍ക്കാരില്‍ നിന്നും അനുമതി ലഭ്യമാക്കുന്നതിന് പകരം മാലിന്യപ്രശ്‌നം മറ്റൊരു തരത്തില്‍ ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പരിപാടിയില്‍ തന്നെ പലരും മറുപടി നല്‍കിയത്. മാധ്യമ പ്രവര്‍ത്തകനായ എം വി സന്തോഷ് കുമാര്‍ കലക്ടറുടെ വാദഗതികളെ പാടേ തള്ളിക്കളഞ്ഞു. ചിലര്‍ കലക്ടറെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് കലക്ടര്‍ ഇങ്ങനെ പറഞ്ഞതെന്നും സന്തോഷ് കുമാര്‍ പറയുന്നു.

'ഞാന്‍ തിരുവനന്തപുരത്തുകാരനാണ്, എന്റെ വീട്ടില്‍ മാലിന്യ പ്രശ്നമില്ല. കാരണം ഭക്ഷണം വേസ്റ്റ് ആയാല്‍ എന്റെ വീട്ടില്‍ വളര്‍ത്തുന്ന മൂന്ന് പട്ടികള്‍ക്ക് കൊടുക്കും. ഇല്ലെങ്കില്‍ ഞങ്ങളുടെ നാട്ടിലൊക്കെ ഒരുപാട് പന്നി ഫാമുകള്‍ ഉണ്ട്, അങ്ങോട്ട് കൊണ്ട് പോകും. ഇവിടെ മതപരമായ പ്രശ്നം കാരണം പട്ടിയെ വളര്‍ത്താനോ പന്നി ഫാം ഉണ്ടാക്കാനോ പറ്റില്ലല്ലോ' എന്നും കലക്ടര്‍ ചോദിക്കുന്നു. സംസ്ഥാനമൊട്ടുക്കും നേരിടുന്ന പ്രശ്നങ്ങളിലൊന്നായ മാലിന്യപ്രശ്നത്തെ പോലും കാസര്‍കോട്ടെത്തുമ്പോള്‍ മറ്റൊരു രീതിയില്‍ ചിത്രീകരിക്കുന്നത് കഴിവുകേടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരുടെയും കമന്റ്.



കാസര്‍കോട് ജില്ലയെ താഴ്ത്തിക്കെട്ടുകയും തന്റെ സ്വന്തം നാടായ തിരുവനന്തപുരത്തെ വാനോളം പുകഴ്ത്താനും കലക്ടര്‍ ചര്‍ച്ചയില്‍ മറന്നില്ല. ജാതിയും മതവും ആരും പരസ്പരം ചോദിക്കാത്ത, ലഹരി മാഫിയ ഇല്ലാത്ത, മാലിന്യ പ്രശ്നമില്ലാത്ത, ബന്ദിന് റോഡില്‍ കല്ല് വെക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും വരെ ആളെ കിട്ടാത്ത നാടായാണ് തിരുവനന്തപുരത്തെ കലക്ടര്‍ പരിപാടിയില്‍ വിശേഷിപ്പിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ കലാ ബോധാമില്ലാത്തവരും ജനപ്രതിനിധികള്‍ കഴിവില്ലാത്തവരും കോളജ് അധ്യാപകര്‍ ഉത്തരവാദിത്വമില്ലാത്തവരും ആണെന്നും പറഞ്ഞുവെക്കുന്നുണ്ട് കലക്ടര്‍.

വില കൂടിയ പട്ടികളെ വളര്‍ത്തുന്ന വീടുകളും കാസര്‍കോട്ടുണ്ടെന്നും നഗര പ്രാന്ത പ്രദേശങ്ങളിലെ പന്നി ഫാമുകളും കാണിച്ച് തരാമെന്ന് എം വി സന്തോഷ് കുമാര്‍ മറുപടി നല്‍കിയിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും വില കൂടിയ പട്ടികള്‍ ഒരു പക്ഷെ കാസര്‍കോട്ടെ ആഡംബര ഭ്രമം തലക്ക് പിടിച്ച ചില മുസ്ലിം വീടുകളിലായിരിക്കും ഉണ്ടാവുകയെന്നും സന്തോഷ് പറയുന്നു. കറന്തക്കാട് തൊട്ട് മധൂര്‍ വരെ ഉള്ള സംഘി സ്വയം ഭരണ പ്രദേശങ്ങള്‍ കാസര്‍കോട് നഗരത്തിന്റെ സമാധാനാന്തരീക്ഷത്തെ എങ്ങനെ ബാധിക്കുന്നെന്നും സന്തോഷ് കുമാര്‍ കലക്ടര്‍ക്കു പറഞ്ഞു കൊടുക്കുന്നുണ്ട്. എല്ലാ ജനങ്ങളെയും ഒരുപോലെ കണ്ട് വികസനം നടപ്പാക്കേണ്ട കലക്ടറുടെ ഭാഗത്തു നിന്നു തന്നെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായതില്‍ പല കോണുകളില്‍ പ്രതിഷേധം ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ കലക്ടര്‍ക്കെതിരെ വന്‍ ട്രോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. തിരുവനന്തപുരക്കാര്‍ക്കും മറ്റും വേണ്ടാത്ത ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്ക് തള്ളുന്നതാണ് യഥാര്‍ത്ഥ മാലിന്യമെന്ന് ട്രോളുകളില്‍ വിമര്‍ശനമുണ്ട്. കൈക്കൂലിക്കാരെയും മറ്റ് തൊട്ടിത്തരങ്ങള്‍ കാണിക്കുന്നവരെ കാസര്‍കോട്ടേക്ക് തള്ളുന്ന മാലിന്യ സംസ്‌കാരമാണ് മാറേണ്ടതെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.











(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Social-Media, District Collector, Collector's statement makes controversy
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?