ഇവിഷന്‍ ഇഫ്താര്‍ സംഗമവും സ്‌നേഹാദരവും സംഘടിപ്പിച്ചു
കാസര്‍കോട് (www.evisionnews.co): ഇവിഷന്‍ ന്യൂസ് ഇഫ്താര്‍ സംഗമവും സ്‌നേഹാദരവും സംഘടിപ്പിച്ചു. കോഴിക്കോട് ലോ കോളജില്‍ നിന്നും നിയമ ബിരുദം നേടിയ ഇവിഷന്‍ ടീം അംഗം അഡ്വ. ഖലീല്‍ ഹുദവി പള്ളം, യുവ കാര്‍ട്ടൂണിസ്റ്റിനുള്ള ദേശീയ അവാര്‍ഡ് നേടിയ ഇ വിഷന്‍ കാര്‍ട്ടൂണിസ്റ്റ് അലി ഹൈദര്‍, സിബിഎസ്ഇ പത്താംതരത്തില്‍ കെ.എസ് അബ്ദുല്ല സ്‌കൂളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ഫാത്തിമ ഫിദാ ഹാരിസ് പട്‌ളയെയും ചടങ്ങില്‍ ആദരിച്ചു.
ചെയര്‍മാന്‍ റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. കൊമേഴ്ഷ്യല്‍ ഹെഡ് റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹാരിസ് പട്‌ള, എഡിറ്റര്‍ ഖയ്യൂം മാന്യ, പി.ആര്‍ ഡയറക്ടര്‍ അഷ്‌റഫ് നാല്‍ത്തടുക്കം, ഡയറക്ടര്‍ എം.എ നജീബ് ഉപഹാരം കൈമാറി. നവാസ് കുഞ്ചാര്‍, മുര്‍ഷിദ് മുഹമ്മദ്, സഫ്‌വാന്‍ ചെടേക്കാല്‍, അജ്മല്‍ മിര്‍ഷാന്‍ സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment