ഓമ്നി വാന്‍ കുഴിയില്‍ വീണ് രണ്ടുപേര്‍ മരിച്ചു: മൂന്നു പേര്‍ക്ക് ഗുരുതരം
കാസര്‍കോട് (www.evisionnews.co): ഓമ്നി വാന്‍ കുഴിയില്‍ വീണ് രണ്ടുപേ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ മുണ്ട്യത്തടുക്ക ഓണിബാഗിലുവിലാണ് അപകടം. അഡുക്കസ്ഥലയില്‍ നിന്നും മുഗു റോഡിലേക്ക് വരികയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. രണ്ടുപേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഫയര്‍ ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് വാനിലുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Powered by Info News For You

Comments
Post a Comment