ബര്‍ഗറിനുള്ളില്‍ പൊട്ടിയ ചില്ലുകഷണങ്ങള്‍; അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് രക്തം ഛര്‍ദിച്ച് ഗുരുതരാവസ്ഥയില്‍
പൂനെ: (www.kvartha.com 21.05.2019) ബര്‍ഗര്‍ കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് രക്തം ഛര്‍ദിച്ച് ഗുരുതരാവസ്ഥയില്‍. ഇതേതുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബര്‍ഗര്‍ പരിശോധിച്ചപ്പോള്‍ കണ്ടത് പൊട്ടിയ ചില്ലു കഷണങ്ങള്‍. സജിത് പത്താന്‍ എന്ന മുപ്പത്തി ഒന്നുകാരനാണ് ബര്‍ഗര്‍ കഴിച്ചതിനെ തുടര്‍ന്ന് ഗുതരാവസ്ഥയിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.
പൂനെയിലുള്ള എഫ്സി ബര്‍ഗര്‍ കിങ് എന്ന കടയില്‍ നിന്ന് വാങ്ങിയ ബര്‍ഗറിലാണ് ചില്ലുകള്‍ കണ്ടെത്തിയത്. സജിത്തും നാലു കൂട്ടുകാരും ചേര്‍ന്നാണ് റസ്‌റ്റോറന്റില്‍ ബര്‍ഗര്‍ കഴിക്കാനെത്തിയത്. രക്തം ഛര്‍ദിക്കുന്നത് കണ്ടപ്പോള്‍ ഉടന്‍ തന്നെ കൂട്ടുകാര്‍ ചേര്‍ന്ന് സജിത്തിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

നിലവില്‍ സജിത്ത് അപകടനില തരണം ചെയ്തതായി ഇയാളെ ചികിത്സിക്കുന്ന സഹ്യാദ്രി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് യുവാക്കള്‍ റസ്റ്റോറന്റിനും ജീവനക്കാര്‍ക്കുമെതിരെ ഡെക്കാന്‍ ജിംക്കാന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതോടെയാണ് ഈ വിവരം പുറംലോകം അറിഞ്ഞത്.
സംഭവത്തെ കുറിച്ച് സജിത്തിന്റെ 33കാരനായ സുഹൃത്ത് അജയ് ചാക്കലെ പറയുന്നത് ഇങ്ങനെയാണ്;
കുറേ നാളുകള്‍ക്ക് ശേഷമാണ് നമ്മള്‍ സുഹൃത്തുക്കള്‍ കഴിഞ്ഞദിവസം കണ്ടുമുട്ടുന്നത്. തുടര്‍ന്ന് എഫ്സി ബര്‍ഗര്‍ കിങ് എന്ന കടയില്‍ കയറി. അവിടെ നിന്നും സജിത്ത് ബര്‍ഗറും ഫ്രഞ്ച് ഫ്രൈസും സോഫ്ട് ഡ്രിംഗ്‌സും ഓര്‍ഡര്‍ ചെയ്തു. 521 രൂപ ബില്ലുമായി. എന്നാല്‍ ബര്‍ഗര്‍ കഴിച്ചുതുടങ്ങിയതോടെ പത്താന്‍ ചുമയ്ക്കാന്‍ തുടങ്ങി. മാത്രമല്ല തൊണ്ടയില്‍ എന്തോ കുടുങ്ങിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു.
തുടര്‍ന്ന് സോഫ്ട് ഡ്രിങ്ക് കഴിച്ചാല്‍ ആശ്വാസമാകുമെന്ന് കരുതി അത് കുടിച്ചപ്പോള്‍ രക്തം ഛര്‍ദിക്കാനും ശ്വസിക്കാന്‍ തടസം അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് ബര്‍ഗര്‍ പരിശോധിച്ചപ്പോഴാണ് അതിനകത്ത് കുപ്പിച്ചില്ലുകള്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ പത്താനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ചികിത്സിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സഹ്യാദ്രി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ അഡ്മിറ്റ് ചെയ്യാനും തീവ്രപരിചരണ വിഭാഗത്തില്‍ കിടത്താനും നിര്‍ദേശിച്ചെങ്കിലും തങ്ങളുടെ കയ്യില്‍ പണമില്ലായിരുന്നുവെന്നും അജയ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pune man spits blood, chokes after biting into burger with broken glass, Pune, News, Local-News, Hotel, Health, Health & Fitness, Hospital, Treatment, Police, Complaint, National.

Powered by Info News For You

Comments
Post a Comment