കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയാളെ അയല്‍വാസിയായ ഫയര്‍മാന്‍ രക്ഷപ്പെടുത്തി

പരപ്പ (www.evisionnews.co): കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയാളെ അയല്‍വാസിയായ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കനകപ്പളളി ദാമോദരന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ കൃഷ്ണനാണ് തിരിച്ചുകയറുന്നതിനിടെ കിണറില്‍ കുടുങ്ങിയത്. കിണറ്റിനു വട്ടംകെട്ടിയ കല്ലുദേഹത്ത് വീണതോടെ കിണറ്റിലേക്ക് വീഴുകയായിരുന്നു. അവശനിലയിലായ കൃഷ്ണനെ അയല്‍പക്കക്കാരനും കാസര്‍കോട് അഗ്‌നിശമന സേനയിലെ ഫയര്‍മാനുമായ ഡ്രൈവര്‍ പ്രസീത് ഉടന്‍ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. അപകട വിവരമറിഞ്ഞെത്തിയ നാല്‍പ്പതു കിലോമീറ്റര്‍ താണ്ടി കാഞ്ഞങ്ങാട് അഗ്‌നിശമന സേനാ വാഹനം എത്തുമ്പോഴേക്കും കൃഷ്ണനെ ആസ്പത്രിയിലേക്ക് മാറ്റി. കൃഷ്ണന്റെ കൈയെല്ലു പൊട്ടിയിട്ടുണ്ട്. 









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?