സൗദിയില്‍ സിമന്റ് മിക്‌സര്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളിക്ക് ദാരുണാന്ത്യം

ദമാം: (www.kvartha.com 15.05.2019) സൗദിയില്‍ സിമന്റ് മിക്‌സര്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം തൃക്കോവില്‍ വട്ടം മുഖത്തല ചെറുകര ഷാജി ജോണി(48) ആണ് സിമന്റ് മിക്‌സര്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി ദാരുണമായി മരിച്ചത്. സീഹാത്ത്-ജുബൈല്‍ റോഡിലെ റെഡിമിക്‌സ് കമ്പനിയിലെ സിമന്റ് മിക്‌സറിനുള്ളിലെ ബ്ലേഡ് വെല്‍ഡ് ചെയ്യാന്‍ അതിനുള്ളില്‍ ഇറങ്ങിയപ്പോഴാണ് അപകടം.

തകരാറ് ശരിയാക്കി പുറത്തിറങ്ങിയ ജോണ്‍ അതിനുള്ളിലെ പണിയായുധങ്ങള്‍ തിരിച്ചെടുക്കാന്‍ വീണ്ടും ഇറങ്ങിയപ്പോള്‍, ഇതറിയാതെ ജീവനക്കാരന്‍ മിക്‌സര്‍ ഓണ്‍ ചെയ്തതോടെ വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Keralite dead in cement mixer machine in Saudi, Saudi Arabia, Dead, Dead Body, Gulf, Obituary, Malayalees, World

കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ വെല്‍ഡര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമുക്കുന്നതായി കമ്പനി അധികൃതരും സുഹൃത്തുക്കളും അറിയിച്ചു. ഭാര്യ: ബിന്‍സി, മകള്‍ നേഹ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Keralite dead in cement mixer machine in Saudi, Saudi Arabia, Dead, Dead Body, Gulf, Obituary, Malayalees, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?