ഒടുവില്‍ കര്‍ഷകര്‍ക്ക് മുന്നില്‍ ആഗോള ഭീമന്‍ പെപ്‌സിക്കോ മുട്ടുമടക്കി, ഇന്ത്യന്‍ കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനം
അഹമ്മദാബാദ്: (www.kvartha.com 02.04.2019) ഒടുവില്‍ കര്‍ഷകര്‍ക്ക് മുന്നില്‍ ആഗോള കുത്തക ഭീമനായ പെപ്‌സിക്കോ മുട്ടുമടക്കി. ഇന്ത്യന്‍ കര്‍ഷകര്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ കേസ് പിന്‍വലിക്കാന്‍ പെപ്‌സിക്കോ തീരുമാനിച്ചു. പെപ്‌സിക്കോയുടെ നീക്കത്തിനെതിരെ ഏറെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ലെയ്‌സ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കര്‍ഷകര്‍ക്കെതിരേ നല്‍കിയ കേസ് പിന്‍വലിക്കുമെന്ന് ആഗോള കുത്തകഭീമനായ പെപ്‌സികോ വ്യക്തമാക്കിയത്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് പെപ്‌സികോ ഇന്ത്യയുടെ വക്താവ് അറിയിച്ചു.
തങ്ങള്‍ക്ക് പേറ്റന്റ് ഉള്ള, തങ്ങള്‍ ലെയ്‌സ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്‌തെന്നും കര്‍ഷകര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് പെപ്‌സിക്കോ കോടതിയെ സമീപിച്ചത്. ഗുജറാത്തിലെ സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ കര്‍ഷകര്‍ക്കെതിരേയാണ് പെപ്‌സികോ കേസ് കൊടുത്തത്. ഓരോരുത്തരോടും 1.05 കോടി രൂപയാണ് കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
അതേസമയം, കഴിഞ്ഞ വര്‍ഷം പ്രാദേശിക തലത്തില്‍ കൈമാറി ലഭിച്ച വിത്താണ് ഉപയോഗിക്കുന്നതെന്നും കമ്പനി പറയുന്ന നിയമനടപടികളൊന്നും അറിയില്ലെന്നുമാണ് കര്‍ഷകര്‍ വാദിക്കുന്നത്. ഒരു വര്‍ഷത്തിനിടെ ഒമ്പതു കര്‍ഷകര്‍ക്കെതിരേ പെപ്‌സികോ കേസ് നല്‍കിയിട്ടുണ്ടെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.
എഫ്എല്‍ 2027 ഇനം ഉരുളക്കിഴങ്ങാണ് ലെയ്‌സ് നിര്‍മിക്കാന്‍ പെപ്‌സികോ ഉപയോഗിക്കുന്നത്. ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട് 2001 പ്രകാരം പെപ്‌സികോ ഇന്ത്യ കമ്പനിക്കാണ്. 2009ല്‍ ഇന്ത്യയിലാണ് ഈ വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി കൃഷി ചെയ്തത്. പഞ്ചാബിലെ കര്‍ഷകരെ ഉപയോഗിച്ചാണ് പെപ്‌സികോ കമ്പനി ഇതിന്റെ ഉത്പാദനം തുടങ്ങിയത്. കമ്പനിക്കു മാത്രമേ ഉരുളക്കിഴങ്ങ് വില്‍ക്കാവൂ എന്ന വ്യവസ്ഥയിലാണ് അന്ന് വിത്തു വിതരണം ചെയ്തിരുന്നത്. ഇതു പിന്നീട് ഗുജറാത്തിലേക്കെത്തുകയും കര്‍ഷകര്‍ കൃഷിക്ക് ഉപയോഗിക്കുകയും ചെയ്തു.
ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട ഉരുളക്കിഴങ്ങ് നിയമം ലഘിച്ച് കൃഷി ചെയ്തുവെന്നാരോപിച്ച് കര്‍ഷകര്‍ക്കെതിരെ കേസ് നല്‍കിയത്. കമ്പനിയുടെ പരാതിയെത്തുടര്‍ന്ന് ഉരുളക്കിഴങ്ങ് കൃഷിയും വില്പനയും അഹമ്മദാബാദിലെ കൊമേഴ്‌സ്യല്‍ കോടതി തടഞ്ഞിരുന്നു. സാമ്പിളുകള്‍ പരിശോധിക്കാന്‍ കമ്മീഷണറെയും നിയോഗിച്ചു. കമ്പനിയുടെ നടപടിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയും ലെയ്‌സ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനമുണ്ടാവുകയും ചെയ്തതോടെയാണ് പെപ്‌സികോ ഒത്തുതീര്‍പ്പിന് തയാറായത്.
Keywords: India, National, News, World, Farmers, Pepsico agrees to withdraw cases against Gujarat farmers

Powered by Info News For You

Comments
Post a Comment