മുംബൈയില്‍ ജിഎസ്ടി ഓഫീസര്‍ കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യ ചെയ്തു
മുംബൈ: (www.kvartha.com 14.05.2019) മുംബൈയില്‍ ജിഎസ്ടി ഓഫീസര്‍ കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യ ചെയ്തു. 51 കാരനായ ജി എസ് ടി സൂപ്രണ്ട് ഹരീന്ദര്‍ കപാഡിയാണ് കഫേ പരേഡിലുള്ള വേള്‍ഡ് ട്രേഡ് സെന്ററിന്റെ മുപ്പതാമത്തെ നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. തിങ്കളാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയപ്പോള്‍ തന്നെ ഓടിക്കൂടിയവര്‍ കപാഡിയയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
ബ്രെയിന്‍ സ്‌ട്രോക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ മാസങ്ങളായി കപാഡിയ ജോലിക്ക് പോകാറില്ലായിരുന്നു. അടുത്തിടെ അദ്ദേഹത്തിന് കോകില ബെന്‍ ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയയും നടത്തിയിരുന്നു. തുടര്‍ന്ന് മൂന്നുമാസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ തിരികെ പ്രവേശിച്ചെങ്കിലും ഓര്‍മക്കുറവ് കാരണം അദ്ദേഹത്തിന് ജോലിയില്‍ മുഴുകാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലായിരുന്നു കപാഡിയ. ഇതാണ് അദ്ദേഹത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai: 51-year-old GST superintendent commits suicide by jumping from World Trade Centre, dies, Mumbai, News, Local-News, GST, Officer, Suicide, Police, Case, Dead Body, Dead, Obituary, National.

Powered by Info News For You

Comments
Post a Comment