തെരഞ്ഞെടുപ്പൊന്ന് കഴിയട്ടെ, കാത്തിരിക്കുന്നത് ഇന്ധനവിലയിലെ കുതിച്ചുകയറ്റം; ഇറാന്‍, വെനസ്വേല രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയതോടെ ഇവിടങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചു, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധനവ് കൂടിയായതോടെ രാജ്യത്ത് ഉണ്ടാകുന്നത് ഒറ്റയടിക്ക് വന്‍ വര്‍ധനവ്

ന്യൂഡല്‍ഹി:(www.kvartha.com 13/05/2019) ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യത്തെ കാത്തിരിക്കുന്നത് വന്‍ ഇന്ധനവില വര്‍ധനവെന്ന് റിപോര്‍ട്ട്. ഇറാന്‍, വെനസ്വേല രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയതോടെ ഇവിടങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധനവ് തുടരുന്നതുമാണ് ഒറ്റയടിക്ക് വില വിര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്.

News, New Delhi, National, Petrol Price, Why petrol, diesel prices may rise after Lok Sabha elections


പെട്രോള്‍ - ഡീസല്‍ വിലയില്‍ ലിറ്ററിന് ശരാശരി അഞ്ചുരൂപയുടെ വര്‍ധനയാണ് ഒറ്റയടിക്ക് ഉണ്ടാവുകയെന്നാണ് റിപോര്‍ട്ട്. നിലവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 10 മുതല്‍ രാജ്യത്ത് ഇന്ധന വില കൂടിയിട്ടില്ല. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വില ഒരു കാരണവശാലും വര്‍ധിപ്പിക്കരുതെന്ന മോദി സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നുവെന്നും സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശമുള്ളതിനാലാണ് പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്താതിരുന്നതെന്നും എണ്ണക്കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. മെയ് 19ന് ഏഴാംഘട്ട വോട്ടെടുപ്പും പൂര്‍ത്തിയാകുന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂട്ടും.

ഇറാനും വെനസ്വേലയ്ക്കും മേല്‍ അമേരിക്ക അടിച്ചേല്‍പ്പിച്ച ഉപരോധവും എണ്ണ ഉല്‍പ്പാദനത്തില്‍ കുറവുവരുത്തിയ ഒപെക് രാജ്യങ്ങളുടെ നടപടിയും കാരണം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയാണെങ്കില്‍ ആഭ്യന്തര ഇന്ധനവിലയില്‍ തുടര്‍ന്നും വര്‍ധനവുണ്ടാകും.

ഇറാന്‍, വെനസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിലച്ചതോടെ രാജ്യം എണ്ണ ക്ഷാമത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഇറാനില്‍നിന്നുള്ള എണ്ണവരവ് പൂര്‍ണമായും നിലയ്ക്കുന്നതോടെ വലിയ വിലവര്‍ധയ്ക്കാണ് സാഹചര്യമൊരുങ്ങുന്നതെന്ന് എണ്ണക്കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

മാര്‍ച്ച് 10ന് പെട്രോള്‍ വില (ഡല്‍ഹി) ലിറ്ററിന് 72.40 രൂപയും ഡീസല്‍വില 67.54 രൂപയുമായിരുന്നു. ഈ ഘട്ടത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില (ബ്രെന്റ്) ബാരലിന് 66.58 ഡോളറായിരുന്നു. ഏപ്രില്‍ 22ന് ക്രൂഡോയില്‍ വില ബാരലിന് 74 ഡോളര്‍ വരെ എത്തിയിട്ടും പെട്രോളിന്റെയും ഡീസലിന്റെയും ആഭ്യന്തരവില കൂട്ടിയിരുന്നില്ല. തെരഞ്ഞെടുപ്പ് സീസണില്‍ ഇന്ധനവില കുറഞ്ഞ നിരക്കില്‍ നിലനിര്‍ത്തിയതിന്റെ ബാധ്യത ഉപയോക്താക്കള്‍ക്ക് ഒറ്റയടിക്ക് സഹിക്കേണ്ടിവരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Petrol Price, Why petrol, diesel prices may rise after Lok Sabha elections


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?