ഇന്ത്യയ്ക്ക് കളിപഠിപ്പിക്കാന്‍ ക്രോയേഷ്യക്കാരന്‍; പുതിയ കോച്ചായി ഇഗോര്‍ സ്റ്റിമാക്ക്; അന്താരാഷ്ട്ര ഫുട്‌ബോളില്‍ വമ്പന്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിച്ച ഇഗോര്‍ ക്രോയേഷ്യയെ നാലാം റാങ്കിലെത്തിച്ച പരിശീലകന്‍

ദില്ലി: (www.kvartha.com 10/05/2019) ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി ഇനി ക്രൊയേഷ്യക്കാരന്‍ ഇഗോര്‍ സ്റ്റിമാക്ക്. എഐഎഫ്എഫ് ആസ്ഥാനത്ത് അഭിമുഖങ്ങള്‍ക്കും നാല് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിലാണ് ടെക്‌നിക്കല്‍ കമ്മിറ്റി ഇഗോറിന്റെ പേരിന് അനുമതി നല്‍കിയത്. ആല്‍ബര്‍ട്ട് റോക്ക, ലീ മിന്‍ സുംഗ്, ഹകാന്‍ എറിക്‌സന്‍ എന്നിവരെ പിന്തള്ളിയാണ് ഇഗോറിന്റെ വരവ്. മെയ് 20ന് ആരംഭിക്കുന്ന കിംഗ്‌സ് കപ്പിന് മുന്‍പ് ഇഗോര്‍ സ്റ്റിമാക്ക് ചുമതലയേല്‍ക്കുമെന്നാണ് സൂചന.

1998 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തി ചരിത്രമെഴുതിയ ക്രൊയേഷ്യന്‍ ടീമില്‍ അംഗമായിരുന്നു പ്രതിരോധതാരമായ ഇഗോര്‍. ക്രോയേഷ്യയ്ക്ക് വേണ്ടി 50ല്‍ അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിരുന്നു. 2012-2013 കാലയളവില്‍ ക്രൊയേഷ്യയുടെ പരിശീലകനായിരുന്നു ഇഗോര്‍. ഇക്കാലത്ത് ലോക റാങ്കിംഗില്‍ ക്രൊയേഷ്യ നാലാം സ്ഥാനത്തെത്തി. റാങ്കിംഗ്. സെപഹന്‍, സദര്‍, സഗ്രെബ് തുടങ്ങിയ ക്ലബുകളെയും പരിശീലിപ്പിച്ചു.

കോണ്‍സ്റ്റന്റൈന്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം അനാഥമായിക്കിടന്ന ഇന്ത്യന്‍ പരിശീലക പദവിയിലേക്കുള്ള ഇഗോറിന്റെ വരവ് പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ നോക്കിക്കാണുന്നത്. ഏഷ്യാ കപ്പില്‍ പ്രാഥമിക ഘട്ടത്തില്‍ പുറത്തായതിന് ശേഷമാണ് ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ മേല്‍വിലാസുമുണ്ടാക്കിയ കോണ്‍സ്റ്റന്റൈന്‍ ടീമിന്റെ പരിശീലക പദവി രാജിവെച്ചത്.

Keywords: New Delhi, News, Sports, Football, Indian Team, Technical Committee Clears Igor Stimac As New India Football Coach. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?