സംസ്ഥാനത്ത് സിമന്റ് വില ഉടന്‍ കുറയില്ല; ഒരു മാസത്തിനുള്ളില്‍ വില കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 03.05.2019) സിമന്റ് വില കേരളത്തില്‍ ഉടന്‍ കുറയില്ല. തമിഴ്‌നാട്ടില്‍ 300 രൂപയ്ക്ക് ഒരു ചാക്ക് സിമന്റ് കിട്ടുമ്പോള്‍ കേരളത്തില്‍ ഇത് 400 മുതല്‍ 450 രൂപ വരെയാണ്. സര്‍ക്കാര്‍ സിമന്റ് കമ്പനികളുടെയും ഡീലര്‍മാരുടെ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.

ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് യോഗം ചേരുന്നത്. ഇത്തരത്തില്‍ സിമന്റ് വില ഉയര്‍ന്നത് സാധാരണക്കാരന്റെ വീട് നിര്‍മാണത്തേയും, പ്രളായനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തേയും ലൈഫ് പദ്ധതിയേയും വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്.

യോഗത്തില്‍ പങ്കെടുത്ത കമ്പനി പ്രതിനിധികള്‍ അറിയിച്ചത് വില കുറക്കുന്ന കാര്യത്തില്‍ തങ്ങളുടെ തലത്തില്‍ തീരുമാനമെടുക്കാനാകില്ലെന്നാണ്. കമ്പനികളുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ റഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കനാണ് സര്‍ക്കാര്‍ തീരുമാനം.

Cement prices will not be down soon in Kerala, Thiruvananthapuram, News, Kerala, Business, Government, Chief Minister, Minister

സിമന്റ് കമ്പനികളുടെ ധാര്‍ഷ്ട്യം തുടരുകയാണെന്ന് ചെറുകിട വ്യപാരികളും കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമാണ് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കടുത്തത്. ഒരു മാസത്തിനുള്ളില്‍ സിമന്റ് വില കുറക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cement prices will not be down soon in Kerala, Thiruvananthapuram, News, Kerala, Business, Government, Chief Minister, Minister.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?