കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ല: 'വേണ്ടി വന്നാല്‍ സുപ്രീം കോടതി വരെ പോകും: ടിക്കാറാം മീണ
കേരളം (www.evisionnews.co): കള്ളവോട്ട് ചെയ്തവരെ വെറുതെ വിടില്ലെന്നും വേണ്ടി വന്നാല്‍ സുപ്രീം കോടതി വരെ പോകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇതു കുട്ടിക്കളിയല്ലെന്നും അദ്ദേഹം പറഞ്ഞു. 'ഞാനൊരു പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നയാളല്ല. എല്‍.ഡി.എഫ് നേതാക്കള്‍ക്ക് അതു നന്നായറിയാം. ഞാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. അതുകൊണ്ടാണ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നത്. നിയമ നടപടിയുണ്ടായാല്‍ അതിനെ നേരിടും.'- സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചു ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
കണ്ണൂരില്‍ കള്ളവോട്ട് നടന്നെന്ന് വസ്തുതകള്‍ പരിശോധിച്ചപ്പോള്‍ തെളിഞ്ഞതാണെന്ന് ടിക്കാറാം മീണ നേരത്തെ പറഞ്ഞിരുന്നു. കള്ളവോട്ട് നടന്നെന്ന് വസ്തുതാപരമായി പഠിച്ചാണ് കണ്ടെത്തിയത്. കണ്ണൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. പക്ഷപാതമില്ലാതെയാണ് താന്‍ എന്നും പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും കോടിയേരിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി മീണ പറഞ്ഞിരുന്നു.
Powered by Info News For You

Comments
Post a Comment