പെരിയ ഇരട്ടക്കൊല: എം എല്‍ എ കെ കുഞ്ഞിരാമന്‍, മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍ ഉള്‍പെടെയുള്ള സി പി എം നേതാക്കളെ ചോദ്യം ചെയ്തു

പെരിയ: (www.kasargodvartha.com 06.05.2019) ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍, മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍ ഉള്‍പെടെയുള്ള സി പി എം നേതാക്കളെ പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. കെ കുഞ്ഞിരാമന്‍, കെ വി കുഞ്ഞിരാമന്‍, സി പി എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി പി പി മുസ്തഫ എന്നിവരെയാണ് ചോദ്യം ചെയ്തത്.

ക്യാമ്പിലേക്ക് വിളിച്ചു വരുത്തിയാണ് ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കൊലപാതകം നടന്ന ആദ്യം മുതല്‍ക്കേ കൊലപാതകത്തില്‍ സി പി എം ഉന്നത നേതാക്കള്‍ക്ക് പങ്കുള്ളതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കൊലപാകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സി പി എം പൊതുയോഗത്തില്‍ വി പി പി മുസ്തഫ ഭീഷണി തരത്തില്‍ പ്രസംഗിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Periya, CPM, Top-Headlines, K.V Kunhiraman, Trending, Periya double murder; CPM leaders questioned
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?