മോദി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: (www.kvartha.com 24.05.2019) നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കൈമാറി. രാജി രാഷ്ട്രപതി അംഗീകരിച്ചു. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജിക്കത്ത് കൈമാറിയത്.

ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞടുക്കും. ഈ മാസം 30ന് പുതിയ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയാകും. ലോകനേതാക്കളുടെ സാന്നിധ്യത്തിലാകും മോദിയുടെ സത്യപ്രതിജ്ഞ.


പുതിയ മന്ത്രിസഭയില്‍ അരുണ്‍ ജെയ്റ്റ്‌ലി ഉണ്ടായേക്കില്ല. പകരം അമിത് ഷാ രണ്ടാമനായി മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് സൂചന. 29ന് മോദി കാശിവിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം 30ന് സത്യപ്രതിജ്ഞ ചെയ്യും.

അമിത് ഷായും നരേന്ദ്ര മോദിയും ചേര്‍ന്ന് മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും വെള്ളിയാഴ്ച സന്ദര്‍ശിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് മുതിര്‍ന്ന നേതാക്കളുടെ കാല്‍ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി.


Keywords: National, News, Politics, Prime Minister, Narendra Modi, Resigned, President, Ram Nath Kovind, Lok Sabha, Election, The big news: Narendra Modi resigns as PM, 16th Lok Sabha dissolved, and nine other top stories.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?