മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറം മീണയെ പിന്തുണച്ച് പിണറായി; മുഖ്യമന്ത്രി പിന്തുണച്ചത് സിപിഎമ്മിന്റെ കണ്ണിലെ കരാടായി മാറിയ ഓഫീസറെയെന്നത് ശ്രദ്ധേയം, ഇരുമുന്നണികളുടെയും ശത്രുവായത് കള്ളവോട്ട് വിഷയത്തില്‍ കടുത്ത നടപടികള്‍ സ്വീകരിച്ചതോടെ

തിരുവനന്തപുരം: (www.kvartha.com 07.05.2019) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറം മീണയെ പിന്തുണച്ച് പിണറായി വിജയന്‍. ടിക്കാറാം മീണ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചെന്ന അഭിപ്രായമില്ല. തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ചട്ടങ്ങളും നിയമങ്ങളുമുണ്ട്. അതിനുള്ളില്‍ നിന്ന് പ്രവര്‍ത്തിച്ചെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടികള്‍ക്ക് അവരുടേതായ വിമര്‍ശനമുണ്ടാവാമെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സിപിഎമ്മിന്റെ കണ്ണിലെ കരാടായി മാറിയ ഓഫീസറെ മുഖ്യമന്ത്രി പിന്തുണച്ചത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് പിന്നാലെ ഇരുമുന്നണികളുടെയും ശത്രുവായി മാറിയ ഉദ്യോഗസ്ഥനാണ് മീണ. തെരഞ്ഞെടുപ്പ് പ്രചരണ കാലയളവില്‍ ശബരിമല പ്രചരണ വിഷയമാക്കുന്നതിനെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ച മീണയെ കുറിച്ച് സിപിഎമ്മിന് എതിരഭിപ്രായം ഉണ്ടായിരുന്നില്ല. എന്നാല്‍ കള്ളവോട്ട് സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെയാണ് അദ്ദേഹം എല്‍ഡിഎഫിന്റെ കണ്ണിലെ കരടായി മാറിയത്.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ 2004 ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും കേരളത്തില്‍ ഇടതുതരംഗമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില മണ്ഡലങ്ങലങ്ങളില്‍ ബിജെപി യുഡിഎഫിന് വോട്ടുമറിച്ചിട്ടുണ്ട്. നാളെ അവരുടെ കൂടെ വരേണ്ടവര്‍ എന്നു കരുതിയാവും. ഏതായാലും തങ്ങള്‍ ഇതിനെയെല്ലാം അതിജീവിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Pinarayi vijayan, Kerala, News, Election, Trending, Election Commission, Pinarayi supports Tikkaram Meena. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?